ഒരു ദശക കാലത്തോളം പ്രണയിച്ച് വിവാഹം ചെയ്ത സമാന്തയെ നാഗ ചൈതന്യ ഒഴിവാക്കാൻ കാരണം ബോളിവുഡിലെ വിവാഹ മോചനത്തിൽ വിദഗ്ധനായ ഒരു സൂപ്പർ സ്റ്റാറുമായുള്ള ചങ്ങാത്തം: കങ്കണ റണാവത്ത്

4266

സമാന്ത റുത്ത്പ്രഭവും അക്കിനേനി നാഗ ചൈതന്യയും ഏഴ് വർഷം പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. എന്നാൽ നാല് വർഷത്തെ ദാമ്പത്യ ജീവിതത്തോടെ ഇരുവരും വേർ പിരിഞ്ഞിരിയ്ക്കുകയാണ്. താരങ്ങൾ വാർത്ത ശരി വെയ്ക്കുകയും ചെയ്തു.

സമാന്ത  നാഗ ചൈതന്യ വേർപിരിയലിൻ മനം നൊന്തിരിയ്ക്കുകയാണ് ആരാധകർ. എന്താവും ഇരുവർക്കും ഇടയിൽ സംഭവിച്ചത് എന്ന ചോദ്യം ഉയർന്ന് കൊണ്ടിരിയ്ക്കെ, വിഷയത്തിൽ ബോളിവുഡ് നായിക കങ്കണ റണാവത്തിന്റെ പ്രതികരണം എത്തിയത്.

Advertisement

ALSO READ

ഹിന്ദുവായി ജനിച്ചെങ്കിലും ഞാൻ ജീസസിൽ വിശ്വസിക്കുന്നു, എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്: വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

വിവാഹ മോചനത്തിന് പലപ്പോഴും കാരണം ആൺ എന്ന ‘ബ്രാന്റ്’ ആണെന്ന് കങ്കണ റാണാവത്ത് പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. പരോക്ഷമായി ഒരു ബോളിവുഡ് നടനിലും ഈ വിവാഹ മോചനത്തിന്റെ ഉത്തരവാദിത്വം കങ്കണ വച്ചുകെട്ടുന്നുണ്ട്.

”പുരുഷന്റെ തെറ്റുകൾ കൊണ്ടാണ് പലപ്പോഴും വിവാഹ മോചനം സംഭവിയ്ക്കുന്നത്. യാഥാസ്ഥിതികന്റെ ശബ്ദത്തിലാവാം അല്ലെങ്കിൽ കൂടുതൽ ജഡ്ജ്മെന്റൽ ആവുന്നത് കൊണ്ടാവാം. പക്ഷെ ദൈവം ഇങ്ങനെയാണ് ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിച്ചിരിയ്ക്കുന്നത്. തുണി മാറുന്നത് പോലെ സ്ത്രീകളെ മാറി, പിന്നീട് തന്റെ സുഹൃത്ത് ആണ് എന്ന് പറയുന്ന ആണ് എന്ന വർഗത്തോട് കാണിയ്ക്കുന്ന സഹതാപം നിർത്തുക”

ALSO READ

വിവാഹ ജീവിതത്തിൽ രാശിയില്ല ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല, ഇപ്പോൾ 47 വയസ്സായി, ജീവിക്കാൻവേണ്ടി അമ്മയാകാനും അമ്മൂമ്മയാകാനും റെഡിയാണ്: ചാർമിള പറയുന്നു

നൂറിൽ ഒരു ശതമാനം സ്ത്രീയും തെറ്റു കാരി ആയിരിയ്ക്കാം. എന്നിരുന്നാലും മാധ്യമങ്ങളിൽ നിന്നും ആരാധകരിൽ നിന്നും ഈ വർഗത്തിന് ലഭിയ്ക്കുന്ന പ്രോത്സാനം കാണുമ്പോൾ ലജ്ജ തോന്നുന്നുണ്ട്. അവർ ആണിനെ അഭിനന്ദിയിക്കുകയും പെണ്ണിനെ വിധിയ്ക്കുകയും ചെയ്യുന്നു. വിവാഹ മോചന സംസ്‌കാരം മുൻപ് എങ്ങും ഇല്ലാത്ത വിധം വളരുകയാണ് എന്നും കങ്കണ കുറിപ്പിൽ പറയുന്നുണ്ട്.

സൗത്ത് ഇന്റസ്ട്രിയിലെ ഒരു നടൻ ഒരു ദശക കാലത്തോളം പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയെ, നാല് വർഷം കൊണ്ട് വിവാഹ മോചനത്തിലൂടെ ഒഴിവാക്കാൻ കാരണം, ബോളിവുഡിലെ വിവാഹ മോചനത്തിൽ വിദഗ്ധനായ ഒരു സൂപ്പർ സ്റ്റാറുമായുള്ള ചങ്ങാത്തത്തിന് ശേഷമാണ്. നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നശിപ്പിച്ച അയാളാണ് ഇപ്പോൾ സൗത്ത് താരത്തിന്റെ വഴികാട്ടി. അതുകൊണ്ട് അയാൾക്ക് എല്ലാം സ്മൂത്ത് ആയി നടക്കുന്നു. ഞാൻ ആരെ കുറിച്ചാണ് പറയുന്നത് എന്ന് എല്ലാവർക്കും അറിയാം എന്നും കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നുണ്ട്.

Advertisement