ഹിന്ദുവായി ജനിച്ചെങ്കിലും ഞാൻ ജീസസിൽ വിശ്വസിക്കുന്നു, എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്: വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

385

നിരവധി സൂപ്പർഹിറ്റ് ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമണ് എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക്ക് ഏറെ സുപരിചിതയാണ്. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല.

എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisements

Also Read
വിവാഹ ജീവിതത്തിൽ രാശിയില്ല ദൈവം എനിക്ക് അത് വിധിച്ചിട്ടുള്ളതല്ല, ഇപ്പോൾ 47 വയസ്സായി, ജീവിക്കാൻവേണ്ടി അമ്മയാകാനും അമ്മൂമ്മയാകാനും റെഡിയാണ്: ചാർമിള പറയുന്നു

ഇപ്പോഴിതാ എംജി ശ്രീകുമാറും ലേഖ ശ്രീകുമാറും മലയാളത്തിന്റെ പ്രിയ ഗായി റിമി ടോമി അവതാരകയായി എത്തുന്ന ഒന്നും ഒന്നും മൂന്നിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

നിരവധി ആളുകളാണ് ഇവരുടെവീഡിയോ ഇതിനോടകം കണ്ടത്. വളരെ മനോഹരമായ രീതിയിലാണ് സംഭാഷണം മൂവരും കൊണ്ടുപോകുന്നത്. സാർ ശരിക്കും ക്രിസ്തുമതത്തിൽ പിറന്നില്ല എന്നേ ഉള്ളൂ. ഇപ്പോൾ ശരിക്കും ക്രിസ്തുമതത്തിൽ ഉളളവർ വരെ ഇങ്ങനെ അന്തം വിട്ടിരിക്കുകയാണെന്നാണ് റിമി ടോമി പറയുന്നത്.

സാറിന്റെ ഇപ്പോഴത്തെ രീതി എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഡിവോഷണൽ ചെയ്യുന്നതും ഷോ ചെയ്യുന്നതും എന്ന് പറഞ്ഞാൽ എംജി സാർ ആണ്. പലരും പറയുന്നു എംജി ശ്രീകുമാർ മതം മാറിയെന്ന്. മാറിയോ, അതോ മത തീ വ്ര വാ ദി യാണോ. അതോ മത മൈത്രിയാണോ ലക്ഷ്യം എന്നും റിമി ചോദിക്കുന്നു.

മതമൈത്രിയാണ് ലക്ഷ്യം എന്നുള്ള മറുപടിയാണ് എംജി ശ്രീകുമാർ നൽകിയത്. ഒരു കാര്യം ഉണ്ട് ഞാൻ ഹിന്ദുവായി ജനിച്ചെങ്കിലും എനിക്ക് എന്റെ വിശ്വാസം വെളിയിൽ പറയാമല്ലോ. എന്റെ വിശ്വാസം ഞാൻ തീർച്ചയായും വെളിയിൽ പ്രകടിപ്പിക്കണമെന്നും എജി പറയുന്നു. ഞാൻ ജീസസിൽ വിശ്വസിക്കുന്നു. എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട്.

Also Read
മഞ്ജു ആവശ്യപ്പെട്ടത് മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കണമെന്ന്, അവിടെ ചെന്നപ്പോൾ ടീച്ചറെ ഞാനും ഒന്ന് നോക്കട്ടെയെന്ന്, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഗീത പത്മകുമാർ പറയുന്നു

എന്റെ അനുഭവങ്ങളിലൂടെ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്ന അനുഭവം. അങ്ങനെ ഒരുപാടുണ്ട് അതൊന്നും ഇപ്പോൾ പറഞ്ഞാൽ തീരില്ല. അതൊക്കെ വിശ്വാസമാണ്. ഞാൻ ജനിച്ചു വളർന്ന മതത്തിലും വിശ്വസിക്കുന്നു ഒപ്പം ഇതിലും. അതൊക്കെ ഓരോ പാട്ടുകൾ പാടുമ്പോൾ ഉണ്ടാകുന്ന അനുഭവം ആണോന്നും റിമിയുടെ ചോദ്യത്തിന് മറുപടിയായി എംജി ശ്രീകുമാർ വ്യക്തമാക്കുന്നു.

Advertisement