പ്രതീക്ഷിച്ചത് ദൈവഭക്തിയുള്ള അമ്മായിയമ്മയെ, കിട്ടിയത് നേരെ വിപരീതം, ഓരോ ദിവസം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് സമീറ റെഡ്ഡി, ഭാഗ്യവതിയെന്ന് ആരാധകര്‍

53

സിനിമാ ആരാധകര്‍ക്ക് ഏറെ പ്രീയപ്പെട്ട ബോളിവുഡ് താരസുന്ദരി ആയിരുന്നു നടി സമീറ റെഡ്ഡി. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും തന്റെ സാന്നിധ്യമറിയച്ച നടി മലയാളത്തിലും അഭിനയിച്ചിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ഒരുനാള്‍വരും എന്ന സിനിമയിലായിരുന്നു സമീറ അഭിനയിച്ചത്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനല്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റുകളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.

Also Read;നീ എന്തൊരു ക്യൂട്ടാണ്, എനിക്ക് നിന്നെ പോലെ ഒരു പെണ്‍കുഞ്ഞിനെ തരൂ എന്ന് ഞാന്‍ ദീപികയോട് പറയാറുണ്ട്, രണ്‍വീര്‍ സിംഗിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍, സന്തോഷനിമിഷങ്ങള്‍ ആസ്വദിച്ച് താരദമ്പതികള്‍

ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പമുള്ള താരത്തിന്റെ വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. അമ്മായിയമ്മ മരുമകള്‍ കോമ്പോ ആരാധകരൊന്നടങ്കം ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. അഭിനയത്തിന്റെ കാര്യത്തില്‍ നടിയായ മരുമകളേക്കാള്‍ ഒരുപടി മുന്നിലാണ് അമ്മായിയമ്മ.

ഇവരുടെ ഓരോ വീഡിയോയും വളരെ രസകരമായിട്ടാണ് എടുത്തിട്ടുള്ളത്. ഇപ്പോഴിതാ സമീപ പങ്കുവെച്ച അമ്മായിയമ്മയ്‌ക്കൊപ്പമുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദൈവഭക്തിയുള്ള അമ്മായിയമ്മയെ കിട്ടുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ കിട്ടിയത് മോഡേണായ അമ്മായിയമ്മയെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു സമീറ വീഡിയോ പങ്കുവെച്ചത്.

Also Read:അപകടമുണ്ടാവുമെന്ന് തോന്നി, കുഞ്ഞിനെ പിടിക്കാന്‍ ഉറക്കെ വിളിച്ച് പറഞ്ഞു, കണ്ടെയ്‌നറുമായി കാര്‍ കൂട്ടിയിടിച്ചതിന്റെ ഞെട്ടല്‍ മാറാതെ ബഷീര്‍ ബഷിയും കുടുംബവും

തന്നെ ഓരോ ദിവസവും അമ്മായിയമ്മ ഞെട്ടിക്കുകയാണെന്ന് സമീറ ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്തത്. ഇത്രയും നല്ല അമ്മായിയമ്മയെ വേറെ കിട്ടില്ലെന്നായിരുന്നു പലരും പറഞ്ഞത്.

Advertisement