രണ്ടുതവണ പരാജയം ഏറ്റുവാങ്ങിയെങ്കിലും വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് സുരേഷ് ഗോപി. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാനുള്ള അദ്ദേഹത്തിന്റെ പോരാട്ടം തുടങ്ങിക്കഴിഞ്ഞു. രാഷ്ട്രീയത്തിന്റെ പേരില്‍ പലപ്പോഴും സുരേഷ് ഗോപി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
എന്നാല്‍ മറ്റുള്ളവരെ മനസ്സറിഞ്ഞു സഹായിക്കാന്‍ അദ്ദേഹം കാണിക്കുന്ന ആ നല്ല മനസ്സിന് മലയാളികള്‍ എപ്പോഴും കൈയ്യടിച്ചിട്ടേയുള്ളൂ. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ആലപ്പി അഷ്‌റപ് മുമ്പൊരിക്കല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
സുരേഷ് ഗോപിയോട് തനിക്ക് രാഷ്ട്രീയപരമായി വിയോജിപ്പ് ഉണ്ട്. എന്നാല്‍ അദ്ദേഹം ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും ഇന്നോ ഇന്നലെയൊ തുടങ്ങിയതല്ല ആ മനുഷ്യന്റെ സല്‍പ്രവൃത്തികളെന്നും നിരാലംബരായ ഒരുപാട് കുഞ്ഞുങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ലക്ഷ്മി ഫൗണ്ടേഷനിലൂടെ സഹായങ്ങള്‍ ലഭിക്കാറുണ്ടെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
അതുപോലെ മലയാളത്തിലൈ പ്രശസ്ത നടന്‍ രതീഷിന്റെ കുടുംബത്തെ അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ രക്ഷപ്പെടുത്തിയത് സുരേഷ് ഗോപിയാണ്. വന്‍ സാമ്പത്തിക ബാധ്യതകള്‍ക്ക് മുന്നില്‍ നില്‍ക്കെയായിരുന്നു രതീഷിന്റെ മരണം.
അദ്ദേഹത്തിന്റെ ഭാര്യയെയും പറക്കമുറ്റാത്ത മക്കളെയും കടബാധ്യതയില്‍ നിന്നും രക്ഷിച്ച് പുതുജീവിതം നല്‍കിയത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയും നിര്‍മ്മാതാവ് സുരേഷും ചേര്‍ന്നാണ് അവരെ നാട്ടിലെത്തിച്ച് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്തുനല്‍കിയതെന്നും കുട്ടികളുടെ പഠനച്ചെലവ് സുരേഷ് ഗോപി ഏറ്റെടുത്തുവെന്നും രതീഷിന്റെ മകളെ സ്വന്തം മകളെ പോലെ കണ്ട് വിവാഹം നടത്തിക്കൊടുത്തുവെന്നും അഷ്‌റഫ് പറയുന്നു.