അവന് വേണ്ടി പലതും ഞാന്‍ ത്യജിച്ചു, ഒരമ്മയ്‌ക്കേ അതിന് സാധിക്കൂ, എന്റെ അവസാന ശ്വാസം വരെ ഞാന്‍ അവനെ പൊന്നുപോലെ നോക്കും, ശ്രീലക്ഷ്മി പറയുന്നു

55

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു ശ്രീലക്ഷ്മി. മമ്മൂട്ടിയുടെ ലോഹിതദാസ് ചിത്രം ഭൂതക്കണ്ണാടി, മോഹന്‍ലാലിന്റെ ഗുരു, രാജസേന്‍ ജയറാം ചിത്രം ദി കാര്‍ ഉള്‍പ്പടെ ഒരു പിടി മികച്ച സിനിമകളില്‍ ശ്രീലക്ഷ്മി വേഷമിട്ടിരുന്നു.

Advertisements

മികച്ച ഒരു നര്‍ത്തകി കൂടി ആയിരുന്നു ശ്രീലക്ഷ്മി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ച് വരികയും ചെയ്തിരുന്നു.

Also Read:നീ എന്തൊരു ക്യൂട്ടാണ്, എനിക്ക് നിന്നെ പോലെ ഒരു പെണ്‍കുഞ്ഞിനെ തരൂ എന്ന് ഞാന്‍ ദീപികയോട് പറയാറുണ്ട്, രണ്‍വീര്‍ സിംഗിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍, സന്തോഷനിമിഷങ്ങള്‍ ആസ്വദിച്ച് താരദമ്പതികള്‍

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയല്‍ രംഗത്തും ഏറെ സജീവമാണ് ശ്രീലക്ഷ്മി ഇപ്പോള്‍. നര്‍ത്തകി കൂടിയായ ശ്രീലക്ഷ്മി ദുബായിയിലും തിരുവനന്തപുരത്തും ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയാണ്. ഇപ്പോഴിതാ കുടുംബജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് ശ്രീലക്ഷ്മി.

പഴയതുപോലെ തനിക്ക് സിനിമയില്‍ നിന്നും കഥാപാത്രങ്ങളൊന്നും തേടിവരുന്നില്ല. അതില്‍ വിഷമമുണ്ടെന്നും മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹദിവസമായിരുന്നു തങ്ങളുടെയും വിവാഹമെന്നും ഒളിച്ചോട്ട വിവാഹമായിരുന്നനുവെന്നും പക്ഷേ അവരുടെ വിവാഹവാര്‍ത്തയില്‍ തങ്ങളുടെ വിവാഹവാര്‍ത്ത മുങ്ങിപ്പോയി എന്നും ശ്രീലക്ഷ്മി പറയുന്നു.

Also Read:പ്രതീക്ഷിച്ചത് ദൈവഭക്തിയുള്ള അമ്മായിയമ്മയെ, കിട്ടിയത് നേരെ വിപരീതം, ഓരോ ദിവസം ഞെട്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് സമീറ റെഡ്ഡി, ഭാഗ്യവതിയെന്ന് ആരാധകര്‍

തന്റെ മക്കളെ താന്‍ തനിച്ചാക്കിയിട്ടില്ല. തന്റെ ഒരു മകന്‍ സ്‌പെഷ്യല്‍ ചൈല്‍ഡാണെന്നും അവനെ പൊന്നുപോലെയാണ് നോക്കുന്നതെന്നും അവന്‍ വന്നപ്പോള്‍ അവനുവേണ്ടി പലതും താന്‍ ത്യജിച്ചുവെന്നും മക്കള്‍ കഴിഞ്ഞേ തനിക്ക് എന്തുമുള്ളൂവെന്നും ശ്രീലക്ഷ്മി പറയുന്നു.

Advertisement