ഫന്റാസ്റ്റിക്, മികച്ച ഒരു ഫിലിം മേക്കിംഗ്; മഞ്ഞുമ്മല്‍ ബോയ്‌സ് നെ കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്

17

മികച്ച പ്രതികരണം ആണ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഈ അടുത്ത് നടന്‍ കമല്‍ഹാസന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോഴിതാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും മലയാള സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്. സൂപ്പര്‍, ഫന്റാസ്റ്റിക്, മാര്‍വലസ് എന്നു പറഞ്ഞ കാര്‍ത്തിക് സുബ്ബരാജ് മികച്ച ഒരു ഫിലിം മേക്കിംഗ് ആണെന്നും കാണാതിരിക്കരുത് എന്നും തിയറ്റര്‍ അനുഭവമാണെന്നും അഭിപ്രായപ്പെട്ടു.

പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായി മഞ്ഞുമ്മല്‍ ബോയ്‌സ് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടിയില്‍ അധികം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

Advertisement