ഇവർ മൂന്നു പേരും തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നെന്ന് സംജുക്ത; നടി സംവൃതയുടെ സഹോദരിയുടെ നേട്ടത്തിന് കൈയ്യടിച്ച് ആരാധകർ!

350

തിരുവനന്തപുരത്തെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കി ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന സിനിമയിലൂടെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനിൽ. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടൻ സുന്ദരിയായും മോഡേൺ നായികയായും മലയാളികളുടെ മനസിൽ ഇടം നേടി സംവൃത.മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് ഒപ്പം സംവൃതയ്ക്ക് സിനിമ ചെയ്യാൻ അവസരം ലഭിച്ചിരുന്നു.

വിവാഹ ശേഷം സിനിമയിൽ നിന്നും ഭർത്താവ് അഖിൽ ജയരാജനും മക്കൾക്കും ഒപ്പം അമേരിക്കയിൽ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു സംവൃത. അടുത്തിടെ വീണ്ടും സംവൃത സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

Advertisements

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോൻ നായകനായെത്തിയ സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃത സുനിൽഅഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പിന്നീട് താരം ഓഫറുളൊന്നും സ്വാകരിക്കാതെ കുടുംബ ജീവിതവുമായി തിരക്കിലാണ്.

ALSO READ- ശുദ്ധ നന്ദികേടായിട്ടാണ് ഞാൻ കാണുന്നത്; അഭിരാമിയുടെ വാക്കുകളിൽ നന്ദിയില്ലായ്മ ഉണ്ട്; വിമർശിച്ച് സംവിധായകൻ രാജസേനൻ

അതേസമയം സംവൃതയുടെ കുടുംബവും സോഷ്യൽമീഡിയയ്ക്ക് സുപരിചിതമാണ്. സഹോദരിയായ സംജുക്തയും ആരാധകരുടെ പ്രിയപ്പെട്ടവൾ തന്നെ. സ്പാനിഷ് മസാല എന്ന സിനിമയുടെ സൗണ്ട് റെക്കോര്ഡിങ് നടത്തിയത് സംജുക്തയായിരുന്നു. സിനിമയിൽ ക്യാമറയ്ക്ക് മുന്നിൽ സംജുക്ത എത്തിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരമാണ് സംജുക്ത.

ഇതിനിടെ സംജുക്ത പങ്കിട്ടൊരു കുറിപ്പാണ് ആരാധകർ ഏറ്റെടുക്കുന്നത്. സംജുക്ത ലണ്ടനിൽ നിന്ന് എംബിഎ നേടി യിരിക്കുകയാണ്. ഈ സന്തോഷമാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.

ALSO READ- കേട്ട വാർത്തകൾ ഭ യപ്പെടുത്തി; കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; ജീവിക്കാൻ പറ്റാത്ത അവസ്ഥയായി; കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയച്ച് നല്ലവരായി വളർത്തൂ: നടി ഐശ്വര്യ ഭാസ്‌കർ

സംജുക്ത മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം ആദ്യാക്ഷരം കുറിക്കുന്നതും പിന്നീട് എം ബി എ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി സഹോദരിക്കും മാതാപിതാക്കൾക്കു മൊപ്പം നിൽക്കുന്നതുമായ ചിത്രങ്ങളാണ് സംജുക്ത പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ താൻ വളരെ സന്തോഷവതിയാണെന്നും അതിലുപരി ഇവർ മൂന്നു പേരും തനിക്കൊപ്പം തുടക്കം മുതൽ ഇപ്പോൾ വരെ ഉണ്ടായിരിന്നുവെന്നും സംജുക്ത കുറിച്ചു. ആരാധകരും സംജുക്തയ്ക്ക് ആശംസകൾ നേരുന്നുണ്ട്.

Advertisement