ആരൊക്കെ ഒന്നിക്കണം എന്നത് ദൈവം എഴുതി വച്ച കാര്യമാണ്; കമ്മിറ്റഡ് ആയിരിക്കാം, പക്ഷെ പ്രണയം സംഭവിക്കാം; മനസിന് അറകളുണ്ടെന്നും ദിലീപ്

607

സിനിമയിലേക്ക് മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി മാറിയ താരമാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ ദിലീപ് ചെറിയ വേഷങ്ങൾ ചെയ്ത് കൊണ്ടാണ് അഭിനയത്തിലേക്ക് എത്തിയത്.

പിന്നീട് നായകനായി മാറിയ താരം മലയാള സിനിമയിൽ തന്റെ സർവ്വാധിപത്യം സ്ഥാപിക്കുക ആയിരുന്നു.നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ആണ് ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറിയത്.

Advertisements

മഞ്ജുവുമായുള്ള വിവാഹമോചന ശേഷം കാവ്യമൊത്ത് ദാമ്പത്യ ജീവിതം നയിക്കുകയാണ് ദിലീപ്. മഹാലക്ഷ്മി എന്ന മകളും ഇരുവർക്കുമുണ്ട്. മഹാലക്ഷ്മിക്ക് ഇന്ന് ആരാധകരേറെയാണ്. മകൾ മീനാക്ഷി എംബിബിഎസിന് പഠിക്കുകയാണ് ചെന്നൈയിൽ. ഇപ്പോൾ ദിലീപ് കുടുംബത്തോടെ ചെന്നൈയിലേക്ക് താമസം മാറുകയും ചെയ്തിരിക്കുകയാണ്.

ALSO READ- ഇവർ മൂന്നു പേരും തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നെന്ന് സംജുക്ത; നടി സംവൃതയുടെ സഹോദരിയുടെ നേട്ടത്തിന് കൈയ്യടിച്ച് ആരാധകർ!

ഈയടുത്ത് ബിഹൈൻവുഡ്സുമായി നൽകിയ അഭിമുഖത്തിൽ ദിലീപ് പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും സംസാരിച്ചിരുന്നു ഈ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ദിലീപിന്റെ ജീവിതത്തിലെ വിവാഹങഅങളും പ്രണയ വിവാഹങ്ങളായിരുന്നു. ആദ്യം മഞ്ജു വാര്യരെ പ്രണയിച്ച് വിവാഹം ചെയ്തു. പിന്നീട് വിവഹമോചനത്തിന് സേഷം കാവ്യാ മാധവനെ വിവാഹം ചെയ്യുകയായിരുന്നു. മഞ്ജുവിനെ പോലെ തന്നെ ദിലീപ് കാവ്യയ്ക്കൊപ്പവും നിരവധി സിനിമകളിൽ നായകനായി എത്തിയിരുന്നു.

ALSO READ-ശുദ്ധ നന്ദികേടായിട്ടാണ് ഞാൻ കാണുന്നത്; അഭിരാമിയുടെ വാക്കുകളിൽ നന്ദിയില്ലായ്മ ഉണ്ട്; വിമർശിച്ച് സംവിധായകൻ രാജസേനൻ

താരത്തിന്റെ ഈ പ്രണയവും വിവാഹവും വലിയ വിവാദങ്ങളുമായിരുന്നു. അതേസമയം, ദിലീപ് പറയുന്നത് പ്രണയം വലിയ പ്രോസസാണെന്നാണ്. ഒരാളെ കാണുന്നതും അവരറിയാതെ ഇഷ്ടം തോന്നുന്നതും പിന്നെ അവരെ ചിരിപ്പിക്കുന്നതും അങ്ങനെ അവരോട് സംസാരിക്കുന്നു. അങ്ങനെ വലിയ ഒരു ഡിവൈൻ പ്രോസസാണ് പ്രണയം എന്നാണ് ദിലീപ് പറയുന്നത്.

‘ആരൊക്കെ ഒന്നിക്കണം എന്നത് ദൈവം എഴുതി വച്ച കാര്യമാണ്. പ്രണയം എപ്പോൾ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. കമ്മിറ്റഡ് ആയിരിക്കാം. പക്ഷെ പ്രണയം സംഭവിക്കാമെന്നും താരം പറയുന്നു. മനസിന് പല അറകളുള്ളത് പോലെയാണ് അതെന്നും’- ദിലീപ് അഭിപ്രായപ്പെട്ടു.

Advertisement