മഞ്ജുവിന് ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ലായിരുന്നു; പക്ഷേ ഒറ്റ രാത്രിക്കൊണ്ട് അവർ പോസറ്റീവായ ഒരു തീരുമാനമെടുത്തു; തമിഴിൽ അവർക്ക് ഔ സിനിമയിലൂടെ ഒരു നല്ല് എൻട്രി ലഭിക്കേണ്ടതായിരുന്നു; വെളിപ്പെടുത്തലുമായി സിബി മലയിൽ

138

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആരാണെന്നുള്ള ചോദ്യത്തിന് ആദ്യം വരുന്ന ഉത്തരം മഞ്ജു വാര്യരർ എന്നായിരിക്കും. പ്രായം നാല്പ്പത് കഴിഞ്ഞിട്ടും അസാധ്യ മെയ് വഴക്കത്തോടെയാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ആരംഭകാലത്ത് മലയാളത്തിൽ മാത്രം ഒതുങ്ങി നിന്ന താരം തന്റെ രണ്ടാം ഇന്നിങ്‌സിൽ മലയാളവും കടന്ന് തമിഴിലേക്കും ചേക്കേറി. ഇരു കൈയ്യും നീട്ടിയാണ് തമിഴ് സിനിമാ ലോകവും താരത്തെ സ്വീകരിച്ചത്.

സാക്ഷ്യം എന്ന മലയാള സിനിമയിലൂടെയാണ് മഞ്ജു എന്ന അഭിനേത്രി സിനിമയിലേക്ക് വരുന്നത്. പിന്നീട് അങ്ങോട്ട് വിവാഹം വരെ താരം ചെയ്ത വേഷങ്ങളൊക്കെയും ഇരു കൈയ്യും നീട്ടി പ്രേക്ഷകർ അങ്ങോട്ട് സ്വീകരിച്ചു. ജനപ്രിയനായകൻ ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് വിവാഹമോചനത്തോടെ സിനിമയിൽ സജീവമാകുകയായിരുന്നു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ച് വരവ്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.

Advertisements

Also Read
ആരൊക്കെ ഒന്നിക്കണം എന്നത് ദൈവം എഴുതി വച്ച കാര്യമാണ്; കമ്മിറ്റഡ് ആയിരിക്കാം, പക്ഷെ പ്രണയം സംഭവിക്കാം; മനസിന് അറകളുണ്ടെന്നും ദിലീപ്

ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചുള്ള സംവിധായകൻ സിബി മലയിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൗമുദീ മൂവീസിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. സമ്മർ ഇൻ ബത്‌ലേഹം തമിഴിൽ ചെയ്യാനാണ് താൻ ആദ്യം ഉദ്ദേശിച്ചിരുന്നത് എന്നാണ് സംവിധായകൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സമ്മർ ഇൻ ബത്‌ലേഹം തമിഴിൽ ചെയ്യാൻ തീരുമാനിച്ചപ്പോൾ ആ പ്രോജക്ടിന്റെ കാര്യം ഞാൻ മഞ്ജുവിനോട് പറഞ്ഞിരുന്നു. പക്ഷേ ആദ്യം മഞ്ജു സമ്മതം മൂളിയില്ല.

തമിഴിൽ ഒരു സിനിമ ചെയ്യാനുള്ള തീരുമാനമെടുക്കാൻ മഞ്ജുവിന് തനിയെ കഴിയില്ലായിരുന്നു. പ്രണയവും വിവാഹവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ നിൽക്കുന്നതിനാൽ അത്തരത്തിലൊരു തീരുമാനം ഒറ്റയ്ക്ക് എടുക്കാൻ കഴിയില്ല എന്ന് മഞ്ജു പറഞ്ഞു. ആലോചിച്ച് തീരുമാനിക്കുക, നല്ല കഥാപാത്രമാണ്, തമിഴിലേക്ക് നല്ല എൻട്രി കിട്ടുമെന്ന് ഞാൻ പറഞ്ഞു’.

Also Read
ഇവർ മൂന്നു പേരും തുടക്കം മുതൽ കൂടെ ഉണ്ടായിരുന്നെന്ന് സംജുക്ത; നടി സംവൃതയുടെ സഹോദരിയുടെ നേട്ടത്തിന് കൈയ്യടിച്ച് ആരാധകർ!

മഞ്ജുവിന് ചെയ്യണമെന്ന് ആ?ഗ്രഹമുണ്ട്. എന്നാൽ അനുവാദം കിട്ടില്ലെന്ന ഭയം അല്ലെങ്കിൽ സംശയം അവർക്ക് ഉണ്ടായിരുന്നു. പക്ഷെ രാവിലെ മഞ്ജു പോസിറ്റീവായ തീരുമാനം എടുത്തു. അങ്ങനെ സിനിമ കമ്മിറ്റ് ചെയ്തു. പക്ഷെ തമിഴിൽ ഈ ചിത്രം മുന്നോട്ട് പോയില്ല. ഫണ്ട് വരാത്തത് കാരണം പ്രൊഡ്യൂസർ സിനിമയിൽ നിന്ന് പിൻമാറി. ഇതോടെയാണ് ചിത്രം മലയാളത്തിലേക്ക് എടുക്കുന്നത്. ആ ചിത്രത്തിൽ നായികയായി മഞ്ജു തന്നെ എത്തി എന്നാണ് സിബി മലയിൽ പറഞ്ഞത്.

Advertisement