ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന സംവൃത സുനിലിന് നായകന്‍ ഈ സൂപ്പര്‍ നടന്‍

25

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സിനിമയിലേക്ക് വീണ്ടും മടങ്ങിയെത്തുന്നു.ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ.

Advertisements

2012 ൽ വിവാഹം കഴിഞ്ഞതോടെ അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്ത സംവൃത ഒരു ടിവി ഷോയിലൂടെ അടുത്ത കാലത്ത് തിരിച്ചെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ സിനിമയ്ക്കായി കരാർ ഒപ്പുവെച്ചത്. ഉർഴശി തീയേറ്റേഴ്‌സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് തോമസും ചേർന്നി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സജീവ് പാഴൂരാണ്. വടകരയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ.

Advertisement