എന്തൊരു സൗന്ദര്യം, രണ്ട് മക്കളുടെ അമ്മയാണെന്ന് പറയുവോ, വൈറലായി സംവൃതയുടെ പുതിയ ചിത്രങ്ങള്‍

28

രസികന്‍ എന്ന സിനിമയിലൂടെ ജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താര സുന്ദരിയാണ് സംവൃതാ സുനില്‍. പിന്നീട് നിരവധി ശാലീന ഭാവമുള്ള നാടന്‍ സുന്ദരിയായും മോഡേണ്‍ നായികയായും മലയാളികളുടെ മനസില്‍ ഇടം നേടി സംവൃത.

Advertisements

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം, ജയസൂര്യ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം സംവൃതയ്ക്ക് സിനിമ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്നും ഭര്‍ത്താവ് അഖില്‍ ജയരാജനും മക്കള്‍ക്കും ഒപ്പം അമേരിക്കയില്‍ സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു സംവൃത. അടുത്തിടെ വീണ്ടും സംവൃത സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്തു.

Also Read;എല്ലാവരും മിമിക്രിക്കാരനായിട്ടാണ് കാണുന്നത്, ആറുസിനിമകള്‍ ചെയ്‌തെങ്കിലും എന്നെ ഇതുവരെ ആരും സംവിധായകനായി അംഗീകരിച്ചിട്ടില്ല, തുറന്നുപറഞ്ഞ് നാദിര്‍ഷാ

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബിജു മേനോന്‍ നായകനായെത്തിയ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃത സുനില്‍അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്. പിന്നീട് താരം ഓഫറുകളൊന്നും സ്വീകരിക്കാതെ കുടുംബ ജീവിതവുമായി തിരക്കിലാണ്. ഇതിനിടെ റിയാലിറ്റി ഷോ ജഡ്ജായും സംവൃത എത്തിയിരുന്നു.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ അമേരിക്കയിലാണ് താരം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ സംവൃത തന്റെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read:വിജയ് സാറിന്റെ ആ വാക്കുകള്‍ എനിക്ക് ശരിക്കും അവാര്‍ഡ് കിട്ടിയത് പോലെയായിരുന്നു, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി എന്റെ ആ സിനിമ പ്രത്യേക സ്‌ക്രീനിങ് വരെ നടത്തി, ഐശ്വര്യ രാജേഷ് പറയുന്നു

പുതിയ ഹെയര്‍കട്ട് നടത്തിയതിന്റെ വിശേഷം ആണ് സംവൃത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒത്തിരി ആരാധകരാണ് സംവൃതയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

Advertisement