നേരില്‍ മൈക്കിളിനെ സ്വീകരിച്ചതിന് നന്ദിയെന്ന് ശങ്കര്‍ ഇന്ദുചൂടന്‍, എന്തായാലും വരുണിന്റെ അവസ്ഥ വന്നില്ലല്ലോയെന്ന് ആരാധകര്‍

149

മലയാള സിനിമയിലെ താരരാജാവ് തന്നെയാണ് താനെന്ന് തെളിയിക്കുകയാണ് ഒരിക്കല്‍ കൂടി മോഹന്‍ലാല്‍. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്.

Advertisements

കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Also Read: നായികയാവാന്‍ വന്ന അമലയ്ക്ക് കിട്ടിയത് കൂട്ടുകാരിയുടെ വേഷം, നടി ഓഡിഷനില്‍ നിന്ന് പിന്മാറി, സിബി മലയില്‍ പറയുന്നു

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.

അതേസമയം, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളും ശ്രദ്ധനേടിയിരുന്നു.അത്തരത്തിലൊരു കഥാപാത്രമാണ് മൈക്കിള്‍. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമാണിത്. ശങ്കര്‍ ഇന്ദുചൂടന്‍ എന്ന നടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ച് മികവുറ്റതാക്കിയത്.

Also Read: വെറും ചീപ്പ് പബ്ലിസിറ്റി, എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു, റിയാസ് സലിമിനെതിരെ തുറന്നടിച്ച് അഹാന കൃഷ്ണ

സിനിമ ഹിറ്റായതിന് പിന്നാലെ തന്റെ കഥാപാത്രത്തെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെ. താനാണ് നേരിനെ മൈക്കിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്നുും ആ കഥാപാത്രം തന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ജീത്തു സാറിന് നന്ദിയെന്നും ശങ്കര്‍ പറഞ്ഞു.

ലാലേട്ടനോടും ആശിര്‍വാദ് സിനിമാസിനോടും നേരിന്റെ എല്ലാ ടീമിനോടും ചിത്രം സ്വീകരിച്ച പ്രേക്ഷകരോടും നന്ദി പറയുന്നുവെന്നും ശങ്കര്‍ സോഷ്യല്‍മീഡയിയില്‍ കുറിച്ചു.ശങ്കറിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement