ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഷെയിൻ നിഗത്തിന് ഉപരോധം വരുത്തിയത്; യാഥാർഥ്യം എന്തെന്ന് വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

43573

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. ആദ്യ ചിത്രം കിസ്മത്ത് മുതൽ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Advertisements

പിന്നീടെത്തിയ ഉല്ലാസം, കൊറോണ പേപ്പേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷമാണ് ഷെയ്ൻ അവതരിപ്പിച്ചത്. എന്നാൽ ഈ സിനിമകൾക്കിടെ തന്നെ താരം ഷൂട്ടിംഗ് സെറ്റിലെ സ്ഥിരം പ്രശ്നക്കാരനാണെന്ന തരത്തിൽ ആരോപണമുണ്ടായിരുന്നു. പിന്നാലെ നിർമാതാക്കൾ ഷെയിനിന് ഉപരോധവും ഏർപ്പെടുത്തിയിരുന്നു.

ALSO READ- വോയ്‌സ് ഓഫ് സത്യനാഥനിലെ ജയിലിനകത്തായ ദീലീപിന്റെ ദൃശ്യങ്ങളുമായി ഹിന്ദി ഗാനം; ഏറ്റെടുത്ത് ആരാധകർ!

ഇപ്പോഴിതാ ഷെയിൻ നിഗത്തിന് സിനിമയിൽ നേരിട്ട ഉപരോധത്തിന് പിന്നിൽ മെഗാതാരം മമ്മൂട്ടിയാണെന്ന തരത്തിലുള്ള പ്രചരണം ഒരു തലത്തിൽ നടന്നിരുന്നു. ഇതിനോടെ പ്രതികരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്.

ഷെയിൻ നിഗം, ദുൽഖറിന് എതിരാളിയാകുമെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ഉപരോധം വരുത്തിയതെന്ന് വരെ ചിലർ പറഞ്ഞു. ഇത് പോലെയൊരു വങ്കത്തരം പറയാനുണ്ടോയെന്നാണ് ശാന്തിവിള ചോദിക്കുന്നത്.

ALSO READ- സൂപ്പർസ്റ്റാർ ലാലേട്ടൻ! രജനിക്കൊപ്പം വീണ്ടുമെത്തി മനടനവിസ്മയം; മോഹൻലാൽ എവിടെ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി സൺപിക്‌ചേഴ്‌സ്!

ഇന്ന് ദുൽഖർ സൽമാൻ എവിടെ നിൽക്കുന്നു ഈ പയ്യൻ എവിടെ നിൽക്കുന്നു. ദുൽഖർ ഇന്ന് ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ്. ഇന്ത്യൻ ഭാഷകളിൽ എല്ലാം അഭിനയിക്കുകയാണ്. അയാളെ ഇനി മലയാള സിനിമയിൽ ആർക്കും തള്ളിക്കളയാൻ പറ്റില്ല. അത് ബാപ്പയുടെ കെയർ ഓഫിൽ അല്ല. ഷെയ്ൻ നിഗം ഇനിയും എത്രയോ മുന്നിലേക്ക് വരാനുണ്ടെന്നും ശാന്തിവിള ചൂണ്ടിക്കാണിച്ചു.

ഇതൊരക്കെ പറഞ്ഞ് പരത്തുന്നത് ഈ ഷെയിനൊപ്പമുള്ളവർ തന്നെയാണ്. ഇത്തരം വാദങ്ങൾ നീചമാണ്. അതിന് പകരം നന്നായി അഭിനയിച്ച് സെറ്റിൽ നല്ല പേരുണ്ടാക്കി, ആർക്കും ശല്യമില്ലാതെ മുന്നേറാൻ നോക്ക് എന്നാണ് പറഞ്ഞ് കൊടുക്കേണ്ടതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

കൂടാതെ, ല ഹ രി മാ ഫി യക്ക് എറണാകുളത്തെ സിനിമാ വലയങ്ങളിൽ ബന്ധമുണ്ടെന്നും ശാന്തിവിള ആരോപിക്കുന്നുണ്ട്. ഇതിന് മുമ്പ് ഷെയിൻ നിഗത്തിന്റെ പിതാവ് അബിയെ കുറിച്ചും ശാന്തിവിള പറഞ്ഞിരുന്നു. അന്ന് രൂക്ഷ വിമർശനമാണ് അബിക്കും ഷെയിനിനും എതിരെ ശാനപ്തിവിള നടത്തിയത്.

‘ഇവൻ ഇവന്റെ തന്തയേക്കാൾ മോശമാണ്. തന്ത കുഴപ്പമായിരുന്നല്ലോ, അതുകൊണ്ടല്ലേ ദിലീപ് അടക്കമുള്ള മിമിക്രിക്കാർ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അവൻ അമിതാഭ് ബച്ചൻ എന്ന് പറഞ്ഞാണ് സെറ്റിൽ നടന്നിരുന്നത്. അങ്ങനെയാണ് പിന്നെ അബിയെ ആരും സഹകരിപ്പിക്കാതെയായത്’- എന്നാണ് ശാന്തിവിള ആരോപിച്ചിരുന്നത്. കൈയ്യിലിരിപ്പ് മോശമായത് കൊണ്ടാണ് അബി രക്ഷപിടിക്കാതെ പോയത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.

Advertisement