ബ്രോക്കര്‍ വഴി വന്ന കല്യാണാലോചന, ആ കാരണം കൊണ്ടാണ് സ്വീകരിച്ചത്, ഇന്ന് നവ്യയുടെ സ്വഭാവം ഇങ്ങനെ, നവ്യ നായരെ കുറിച്ച് അമ്മായിയമ്മ പറയുന്നത് കേട്ടോ

5641

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

Advertisements

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: സിനിമയുടെ ഓഫർ വന്നപ്പോൾ ഉർവശിയെ നായികയാക്കാൻ പറഞ്ഞു, ഒന്നിനോടും അമിതമായ മോഹമോ, ഭ്രമമോ എനിക്കില്ല; വരുന്നതെല്ലാം ആരോഗ്യ പ്രശ്‌നങ്ങൾ. കല്പനയുടെ വാക്കുകൾ മരണശേഷവും വൈറലാകുമ്പോൾ

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ നവ്യയെക്കുറിച്ച് ഭര്‍ത്താവ് സന്തോഷും അമ്മായിയമ്മയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹശേഷം നവ്യ അഭിനയിക്കുന്നില്ലേ, എപ്പോഴാണ് തിരിച്ചുവരുന്നത് എന്നൊക്കെ പലരും ചോദിച്ചിരുന്നുവെന്നും നല്ല ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും ഇപ്പോഴാണ് അത് കിട്ടിയതെന്നും അങ്ങനെ നവ്യയെ അഭിനയിക്കാന്‍ വിട്ടുവെന്നും സന്തോഷ് പറയുന്നു.

Also Read: മാളവികയ്ക്ക് കല്യാണം, ഒടുവില്‍ ഭാവി വരനെ പരിചയപ്പെടുത്തി താരം, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

നവ്യയെ തനിക്ക് വിവാഹത്തിന് മുമ്പേ അറിയാമായിരുന്നുവെന്നും നവ്യയുടെ ഡാന്‍സ് ഒക്കെ കണ്ടിരുന്നുവെന്നും ഒരു ബ്രോക്കര്‍ വഴിയാണ് ആ വിവാഹലോചന വന്നതെന്നും നവ്യയുടെ അമ്മായിയമ്മ പറയുന്നു. അങ്ങെനെ മോളെ പോയി കണ്ടുവെന്നും വിവാഹത്തിന് മുമ്പ് മോള്‍ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെയാണ് ഇപ്പോഴെന്നും അമ്മ പറഞ്ഞു.

Advertisement