ഫസ്റ്റ് സൈറ്റില്‍ എനിക്ക് ഇഷ്ടപ്പെട്ടു; അവര്‍ എന്‍ജിനീയറാണ്, സിനിമ, മോഹന്‍ലാലിനെ ഇഷ്ടം കുറേ കോമണ്‍ ഫാക്ടര്‍സ് ഉണ്ട്; പുതിയ പ്രണയം പറഞ്ഞ് സന്തോഷ് വര്‍ക്കി

112

താരരാജാവ് മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന സിനിമയുടെ റിലീസ് ദിവസം ചിത്രത്തെ കുറിച്ച് അഭിപ്രായം പറഞ്ഞ് പുറത്തുവന്ന വീഡിയോയിലൂടെ വൈറലായ ആരാധകന്‍ ആണ് ആറാട്ട് വര്‍ക്കിയെന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന് പറഞ്ഞ താരത്തിന്റെ വാക്കുകള്‍ ട്രോളുകളിലും നിറഞ്ഞിരുന്നു. എന്‍ജിനീയര്‍ ആയ സന്തോഷ് വര്‍ക്കി ഇപ്പോള്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്.

മോഹന്‍ലാലിന്റെ എല്ലാ സിനിമകളും ആദ്യത്തെ ദിവസത്തില്‍ ആദ്യ ഷോ കാണുകയും മോഹന്‍ലാലിനു വേണ്ടി സംസാരിക്കുകയും ചെയ്യുന്ന സന്തോഷ് വര്‍ക്കി നടിമാരോട് പ്രണയം പറഞ്ഞ് വിവാഹാലോചന നടത്തിയതും മറ്റും വൈറലായിരുന്നു. സന്തോഷ് വര്‍ക്കിയുടെ ഇരയായത് നടി നിത്യ മേനോന്‍ ആയിരുന്നു. വര്‍ഷങ്ങളോളം താന്‍ ശല്യം അനുഭവിച്ചുവെന്ന് നടി നിത്യയും വെളിപ്പെടുത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ പുതിയ വീഡിയോയില്‍ പ്രണയം തോന്നിയ പെണ്‍കുട്ടിയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വര്‍ക്കി. ഇത് മോനിഷ മോഹന്‍ മേനോനാണ്. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് മോനിഷ മോഹന്‍ മേനോനെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടതാണ്. വളരെ സന്തോഷത്തോടെ കൂടിയാണ് അവര്‍ എന്റെ കൂടെ ഫോട്ടോ എടുത്തത്.’- സന്തോഷ് പറയുന്നു.

ALSO READ- ‘ആദിപുരുഷ്’ ടീസര്‍ കണ്ട് കിളി പോയി ആരാധകര്‍; കലിപ്പടിച്ച് നായകന്‍ പ്രഭാസ്; സംവിധായകനെ ദേഷ്യപ്പെട്ട് വിളിക്കുന്ന വീഡിയോ വൈറല്‍!

‘എന്നാല്‍, എനിക്ക് പറ്റിയ അബദ്ധം എന്താണെന്നുവെച്ചാല്‍ അവരുടെ ഫോണ്‍ നമ്പര്‍ ചോദിക്കാന്‍ പറ്റിയില്ല. ഒരുപാട് കഷ്ടപ്പെട്ടു ഫോണ്‍ നമ്പറിനു വേണ്ടി. പക്ഷേ ഇതുവരെയും കിട്ടിയില്ല. അവരിപ്പോള്‍ ആരുടെയെങ്കിലും കൂടെ കമ്മിറ്റെഡ് ആണോ എന്നറിയില്ല പക്ഷേ എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്.’- എന്നും സന്തോഷ് പറയുന്നു.

‘മോനിഷ ഈയിടെ ഒരു പടം ഡയറക്ട് ചെയ്തായിരുന്നു. ന്യൂ നോര്‍മല്‍ എന്ന് പറഞ്ഞ ഒരു പടം. എനിക്ക് അവരെ ഇഷ്ടമാണ്. ഫസ്റ്റ് സൈറ്റില്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അവര്‍ക്കും എന്നെ ഇഷ്ടപ്പെട്ടത് പോലെ തോന്നി. ഞങ്ങള്‍ക്ക് കുറേ കോമണ്‍ ഫാക്ടേര്‍സ് ഉണ്ട്. അവര്‍ എന്‍ജിനീയറാണ്, സിനിമ, മോഹന്‍ലാലിനെ ഇഷ്ടം’- എന്നും സന്തോഷ് വര്‍ക്കി പറയുന്നു.

Advertisement