ഹണിമൂണിന് പോലും പോയിട്ടില്ല, പക്ഷേ അതങ്ങ് നടന്നു; പുതിയ വിശേഷം ആരാധകരെ അറിയിച്ച് പ്രേക്ഷകരുടെ സ്വന്തം അപ്പു

541

സാന്ത്വനം എന്ന പേര് കേൾക്കുമ്പോൾ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്ന മുഖങ്ങൾ ദേവിയേടത്തിയും ബാലേട്ടനും ഹരിയും അപ്പുവും ശിവാഞ്ജലിയുമായിരിക്കും. കാരണം ഈ പരമ്പര യുവാക്കളെ പോലും സ്വാധീനിച്ചു കഴിഞ്ഞു. പ്രായേഭദമന്യേ പ്രേക്ഷകരിൽ ഓളം സൃഷ്ടിക്കാൻ സാന്ത്വനം പരമ്പയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയമാണ്.

Advertisements

ഒരുപടി മുൻപിൽ നിൽക്കുന്നത് ശിവാഞ്ജലി തന്നെയാണന്ന് എടുത്ത് പറയാം. കുട്ടിത്തം വിട്ടുമാറാത്ത കഥാപാത്രമായി എത്തുന്ന താരമാണ് അപർണ. പ്രേക്ഷകർ അപ്പു എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഹരിയുടെ ഭാര്യ. രക്ഷാരാജ് ആണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത്. അടുത്തിടെ ആയിരുന്നു രക്ഷയുടെ വിവാഹം കഴിഞ്ഞത്.

അർകജ് എന്നാണ് രക്ഷയുടെ ഭർത്താവിൻറെ പേര്. ഇരുവരും ഏറെ നാളത്തെ പ്രായത്തിനൊടുവിലാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. ഇവരുടെ വിവാഹ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരമ്പരയിലെ മറ്റ് താരങ്ങളും വിവാഹത്തിന് പങ്കെടുത്തിരുന്നു.

Also read; ആദ്യമായിട്ടാ എന്നെയൊരു പെണ്ണ് തോൽപ്പിക്കുന്നത്, റോഷനും സ്വാസികയും ഒത്തുള്ള ചൂടൻ രംഗങ്ങളും സസ്‌പെൻസും നിറച്ച് ചതുരം രണ്ടാം ടീസർ, വൈറലായി വീഡിയോ

ഇതിന്റെ ചിത്രങ്ങളും വീഡിയോയും നിമിഷ നേരംകൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോൾ ഇരുവരും പങ്കുവെച്ച ഫോട്ടോഷൂട്ട് വിശേഷമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടാൻ കാരണം ഇവർ ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ്. ‘മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ്’ എന്നാണ് ചിത്രത്തിന് രക്ഷ തലകെട്ട് നൽകിയത്.

നിരവധി ആരാധകരാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. എന്നാൽ ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുവാൻ എന്താ ഇത്ര വൈകിയത് എന്നാണ് ഉയരുന്ന ചോദ്യം. വിവാഹം പോലും പരമ്പരയുടെ ഷൂട്ട് നോക്കിയാണ് നടത്തിയത്.

Also read; കോടികൾ കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവരല്ല ഞങ്ങൾ, എത്ര തന്നാലും മറുപടി നോ തന്നെ; കോടികളുടെ പരസ്യങ്ങളോട് മുഖം തിരിച്ചവർ ഇവർ, ഞെട്ടിച്ചത് സായി പല്ലവി

വിവാഹ ശേഷം ഹണിമൂൺ യാത്ര പോലും പോവാതെ രക്ഷ അഭിനയത്തിലേക്ക് തിരികെ എത്തുകയായിരുന്നു. അർകജും പരമ്പരയുടെ ഷൂട്ടിന് വേണ്ടി രക്ഷയ്‌ക്കൊപ്പം പോവാറുണ്ടെന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഏതായാലും നിരവധി പേർ താരത്തിന് ആശംസകൾ നേർന്ന് രംഗത്ത് വന്നു.

Advertisement