നടി വരദയും ജിഷിനും ബന്ധം അവസാനിപ്പിക്കുന്നു; ഇൻസ്റ്റഗ്രാമിൽ നിന്ന് ചിത്രങ്ങൾ നീക്കി, പുതിയ വീഡിയോയിലും ഇല്ല!

204

പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് വരദ-ജിഷിൻ. സിനിമയിൽ നിന്ന് സീരിയലിലേയ്ക്ക് ചേക്കേറിയ താരമാണ് വരദ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനംകവരാൻ നടിക്ക് സാധിച്ചു. സിനിമകളിലേക്കാളും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും സീരിയലിൽ നിന്ന് തന്നെയായിരുന്നു. ഷോർട്ട് ഫിലിമുകളിലും താരം തന്റെ സാന്നിധ്യമറിയിച്ചു. സീരിയൽ രംഗത്ത് തന്നെ സജീവമായ ജിഷിൻ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്.

Advertisements

കൂടുതലും വില്ലൻ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. വാസ്തവം എന്ന ചിത്രത്തിലൂടെ കടന്നു വന്ന വരദ പിന്നീട് സുൽത്താൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സീരിയൽ രംഗത്ത് സജീവമായ ജിഷിൻ മികച്ച അഭിനയ പ്രകടനമാണ് കാഴ്ച്ച വെക്കാറുള്ളത്. കൂടുതലും വില്ലൻ വേഷങ്ങളിലാണ് താരം എത്താറുള്ളത്. വാസ്തവം എന്ന ചിത്രത്തിലൂടെ കടന്നു വന്ന വരദ പിന്നീട് സുൽത്താൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

Also read; ബാഹുബലിക്ക് ശേഷം അവസരങ്ങള്‍ കുറഞ്ഞോ?, നടി തമന്നയുടെ മറുപടി ഇങ്ങനെ

ഇപ്പോഴിതാ വരദ ജിഷിൻ ദമ്പതികളെ കുറിച്ചുള്ള പുതിയ വാർത്തയാണ് ആരാധകരെ നിരാശയിലേയ്ക്ക് തള്ളിവിട്ടിരിക്കുന്നത്. വരദ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട ഒരു വീഡിയോ ആണ് ആരാധകരുടെ സംശയങ്ങൾക്കും കാരണം. താരം ഇതിനുമുൻപ് ഭർത്താവ് ജിഷിനുമായുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ജിഷിനില്ലാതെ ഒരു വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്.

ടൂർ വീഡിയോയും മോണിംഗ് റൂട്ടീൻ വീഡിയോയുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ജിഷിനുമൊത്തുള്ള ചിത്രങ്ങളും നടി നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് ഇപ്പോൾ പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുന്നത്. എന്റെ തുടക്കവും ബാക്ക് ബോണുമെല്ലാം എന്റെ വീട്ടുകാരാണ്. അതുകൊണ്ട് തന്റെ വീട് ആദ്യം കാണിക്കാം. ഇതാണെന്റെ അധോലോകം. ഹോം ടൂറിനു പിന്നാലെ മോണിംഗ് റൂട്ടീനുമായി താരം എത്തി.

രാവിലെ ചെയ്യാറുള്ള വർക്കൗട്ടിനെക്കുറിച്ച് താരം പറഞ്ഞു. ലളിതമായ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതുമൊക്കെ താരം വീഡിയോയിൽ കാണിച്ചു. തന്റെ മകന്റെ കൂടെ നിൽക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഭർത്താവ് ജീഷിനെ മാത്രം കാണിച്ചില്ല. ജിഷിനെ കുറിച്ച് ഒരക്ഷരം പോലും വരദ മിണ്ടിയില്ല. അപ്പോഴാണ് എവിടെയോ ഒരു സ്‌പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ എന്ന് പറഞ്ഞു ചിലർ രംഗത്ത് വന്നത്.

ജിഷിൻ എവിടെ, ജീഷിനെ കുറിച്ച് എന്താ ഒന്നും പറയാത്തത്, ജിഷിൻ എന്താ സ്റ്റാർ മാജിക്കിൽ വരാത്തത് എന്നൊല്ലാം ആരാധകരിൽ നിന്ന് ചോദ്യമുയരുന്നുണ്ട്. അടുത്ത തവണ നിങ്ങൾ ഒരുമിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു എന്ന് ഒരാൾ പറഞ്ഞപ്പോൾ ഇവർ തമ്മിൽ എന്തോ പ്രശനമുണ്ടെന്നും ഡിവോഴ്‌സ് ആയി എന്നൊക്കെ കേൾക്കുന്നുവെന്നും ഒരാൾ പറഞ്ഞു.

Also read; ഹണിമൂണിന് പോലും പോയിട്ടില്ല, പക്ഷേ അതങ്ങ് നടന്നു; പുതിയ വിശേഷം ആരാധകരെ അറിയിച്ച് പ്രേക്ഷകരുടെ സ്വന്തം അപ്പു

ഇൻസ്റ്റാഗ്രാമിൽ ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ആക്കി എന്ന് മറ്റു ചിലർ പറഞ്ഞു. താൻ ഭയങ്കര സന്തോഷവതിയാണെന്നു ആരെയോ കാണിക്കാൻ വേണ്ടിയാണ് എ വീഡിയോ എന്ന് പറഞ്ഞു മറ്റൊരാൾ രംഗത്തു വന്നു. വീഡിയോയ്ക്ക് പിന്നാലെ ഇതുപോലത്തെ നിരവധി കമെന്റുകൾ എത്തി. അതേസമയം, ഈ ചോദ്യങ്ങൾക്കൊന്നും താരം ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇവർ ശരിക്കും പിരിഞ്ഞോ എന്ന സംശയത്തിലാണ് ദമ്പതികളെ സ്‌നേഹിക്കുന്ന ആരാധകർ.

Advertisement