കൊമ്പു കോർത്ത് രാജേശ്വരി അപ്പച്ചിയും അപർണയും ; ഇനി മുതൽ സാന്ത്വനത്തിലെ അങ്കത്തട്ടിൽ അപ്പു: ത്രില്ലടിച്ച് ആരാധകർ

1147

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. മികച്ച റേറ്റിങ്ങോടെ മുന്നേറുന്ന സാന്ത്വനത്തിന് റെക്കോർഡ് പ്രേക്ഷകരാണ് ഉള്ളത്. സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ.

സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും ഇപ്പോൾ ആരാധകരെ ത്രില്ലടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്വേഗജനകമായ സംഭവങ്ങളിലൂടെ ഓരോ ദിവസവും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് സാന്ത്വനത്തിൽ ഓരോ ദിവസവും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തമ്പിയുടെ സഹോദരി രാജേശ്വരിയുമായുള്ള ശിവന്റെ പോർവിളിയായിരുന്നുവെങ്കിൽ ഇനി മുതൽ അപ്പുവും രാജേശ്വരിയുമാണ് അങ്കത്തട്ടിലേക്ക് കയറുന്നത്.

Advertisements

ALSO READ

 


ഹരിയെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത രാജേശ്വരി അപ്പച്ചിയുടെ ഗുണ്ടകളെ തല്ലിവീഴ്ത്തിയ ശിവന്റെ സംഹാരതാണ്ഡവമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. രാജേശ്വരിക്കും മുന്നറിയിപ്പ് നൽകുന്ന ശിവനും ഹരിയും നേരെ പോയത് അപ്പുവിന്റെ ഡാഡി രാജശേഖരൻ തമ്പിയുടെ അടുത്തേക്കായിരുന്നു.

ഇനിമേലാൽ തങ്ങളുടെ കുടുംബകാര്യങ്ങളിൽ തലയിടരുതെന്ന് ഹരി രാജശേഖരൻ തമ്പിയേയും അറിയിക്കുന്നു. രാജേശ്വരി ഹരിയോട് ചെയ്തത് അറിഞ്ഞ് തമ്പി ഞെട്ടിപ്പോയി. പിന്നീട് രാജേശ്വരിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന തമ്പിക്ക് പക്ഷെ, അവരുടെ മുന്നിൽ മുട്ടു മടക്കേണ്ടി വന്നു. എന്തുവന്നാലും തന്നെ ഭീഷണിപ്പെടുത്തിയ സാന്ത്വനത്തിലെ ശിവനെ അടിക്കണം എന്നു തന്നെ രാജേശ്വരി പറയുന്നു. തനിക്ക് മകളും അവളുടെ കുഞ്ഞുമാണ് വലുതെന്ന് പറയുന്ന തമ്പി അവരുടെ കാലിൽവീഴുന്ന അവസ്ഥ വരെയായി. എന്തുവന്നാലും എനിക്കൊന്നുമില്ലെന്നും നീ തടഞ്ഞുനോക്ക് എന്നും രാജേശ്വരി തമ്പിയെ വെല്ലുവിളിക്കുന്നു.

അതേസമയം സാന്ത്വനത്തിൽ ഈ വിവരങ്ങളൊക്കെ കാട്ടുതീ പോലെ എത്തുകയാണ്. ജയന്തിയാണ് ഇക്കാര്യങ്ങളെല്ലാം അപർണയെ വിളിച്ചറിയിക്കുന്നത്. ഇതെല്ലാം കേട്ട് മനസ്സു തകർന്ന അപ്പു ഉടൻ തന്നെ സ്‌കൂട്ടറെടുത്ത് അമരാവതിയിലേക്ക് പോകുന്നു. ദേവി തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തമ്പിയുടെ വീട്ടിൽ അപ്പോഴേക്കും രാജേശ്വരി എത്തിയിരുന്നു. രാജേശ്വരി അപ്പച്ചിയും അപർണയും തമ്മിൽ പിന്നെ കൊമ്പു കോർക്കുന്ന രംഗങ്ങളാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്.

തന്റെ അമ്മ പറയുന്ന പോലെ രാജേശ്വരി അപ്പച്ചിക്ക് ഭ്രാന്താണെങ്കിൽ ഡാഡി ജയിലിൽ കൊണ്ടുപോയി ഇടാൻ അപർണ്ണ പറയുന്നു. ഇതുകേട്ട് അടിക്കാനോങ്ങിയ അപ്പച്ചിയോട് തന്നെ തൊട്ടുപോകരുതെന്ന് അപർണ്ണ ആജ്ഞാപിക്കുന്നു. ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അമരാവതിയിലെത്തിയ അപർണയുടെ രംഗങ്ങൾ മാസായിരുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.

ALSO READ

 


അപ്പുവിന്റെ ഡയലോഗ് കലക്കിയെന്നായിരുന്നു ആരാധകരിൽ ഭൂരിഭാഗത്തിന്റെയും അഭിപ്രായം. രാജേശ്വരിയോട് വെല്ലുവിളിച്ച തമ്പി ഇനി വെറും തമ്പിയല്ല സൂപ്പർ തമ്പിയാണെന്നാണ് ഫാൻസുകാർ പറയുന്നത്. ‘അപ്പുവിന്റെ അവസാന വാക്ക് ഇഷ്ടമായി, അതിനെ ചങ്ങലക്കിടുന്നതാ നല്ലത്’, ‘അപ്പുവിന്റെ അമരാവതിയിലേക്കുള്ള മാസ് എൻട്രി പൊളിച്ചു’, ‘ഇനിയുള്ള എപ്പിസോഡ് കാണാൻ കട്ട വെയിറ്റിങ്ങ്’, ‘എന്റെ അപ്പുമോളില്ലാത്ത ജീവിതം ഞങ്ങൾക്ക് ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്, ജ്ജ് മുത്താണെ’ന്നായിരുന്നു മറ്റു ചിലരുടെ കമന്റ്.

Advertisement