നീണ്ട നാളായുള്ള അവിഹിതം തകർന്നിട്ട് ബലാൽസംഗം ആരോപിക്കുന്നത് ശരിയല്ല: കങ്കണ റണാവത്തിനെതിരെ കാമുകൻ ആദിത്യ പഞ്ചോളിയുടെ ഭാര്യ സെറീന വഹാബ്

18

ബോളിവുഡ് നടി കങ്കണ റണാവത്തിനെ രൂക്ഷമായി വിമർശിച്ച് നടൻ ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ്.

ഒരാളുമായുള്ള ബന്ധം തകർന്നതിന് ശേഷം അയാൾക്കെതിരേ ബലാത്സംഗ കുറ്റം ആരോപിക്കുന്നത് ശരിയല്ല എന്നാണ് സെറീന വ്യക്തമാക്കി.

Advertisements

ആദിത്യ പഞ്ചോളിക്ക് എതിരേ കങ്കണ പൊലീസിൽ പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു താരം.

‘ദീർഘകാലമായി ഒരാളുമായുണ്ടായിരുന്ന ബന്ധം തകർന്നുവെന്ന് കരുതി അയാളിൽ ബലാത്സംഗ കുറ്റം ആരോപിക്കാൻ നമുക്ക് സാധിക്കുകയില്ല.

ഇതൊന്നും ശരിയല്ല. എന്നെ സംബന്ധിച്ച് എന്റെ ഭർത്താവിന്റെ സുരക്ഷയാണ് വലുത്. അദ്ദേഹത്തെ എനിക്ക് നന്നായി അറിയാം. അദ്ദേഹം എന്നിൽ നിന്ന് ഒന്നും മറച്ചു വച്ചിട്ടില്ല.’ സെറീന പറഞ്ഞു.

ഒരു ടെലിവിഷൻ അഭിമുഖത്തിനിടയിലാണ് ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചു എന്ന ആരോപണവുമായി കങ്കണ രംഗത്തെത്തുന്നത്.

തുടർന്ന് കങ്കണ പരാതി നൽകുകയും ചെയ്തു. എന്നാൽ തന്നെ അപകീർത്തിപ്പെടുത്തുയാണെന്നും കള്ളക്കേസിൽ കുടുക്കാനാണ് കങ്കണ ശ്രമിക്കുന്നതെന്നും ആരോപിച്ച് ആദിത്യ പഞ്ചോളി രംഗത്തെത്തി.

കങ്കണയുടെ അഭിഭാഷകൻ റിസ്വാൻ സിദ്ദിഖി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും ആദിത്യ പൊലീസിന് കൈമാറി.
കങ്കണ ബോളിവുഡിൽ വലിയതാരമാകുന്നതിന് മുൻപേ ആദിത്യ പഞ്ചോളിയുമായി അടുത്ത ബന്ധത്തിലാണ്. എന്നാൽ പിന്നീട് ഇരുവരും തമ്മിൽ അകലുകയും ആരോപണങ്ങളുമായി കങ്കണ രംഗത്തെത്തുകയുമായിരുന്നു.

Advertisement