നിവിന്‍ പോളി നായകനായി മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി തകര്‍ത്തു വാരിയ കായംകുളം കൊച്ചുണ്ണി മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ റിലീസായി റെക്കോഡ് കുറിച്ച് സ്റ്റഡി കളക്ഷനോടെ തിയറ്ററുകളില്‍ തുടരുകയാണ്.
എന്നാല്‍ അടുത്ത മാസം വിജയ് ചിത്രം സര്‍ക്കാര്‍ എത്തുന്നതോടെ വീണ്ടും കേരള ബോക്സ് ഓഫിസിലെ ആദ്യ ദിന റെക്കോഡുകള്‍ വീണ്ടും ഇതരഭാഷയ്ക്ക് സ്വന്തമാകുമെന്നാണ് സൂചന.
കേരളം കണ്ട ഏറ്റവും വലിയ ഏറ്റവും റിലീസ് സര്‍ക്കാരിനുണ്ടാകുമെന്ന് വിതരണാവകാശം സ്വന്തമാക്കിയ ഇഫാര്‍ ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തു. 400നടുത്ത് തിയറ്ററുകളില്‍ ചിത്രമെത്തിക്കുന്നതിനാണ് പദ്ധതി.
മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം 300ല്‍ അധികം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ത്തിന് പ്രത്യേക ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും കേരളത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
17,00നടുത്ത് പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രത്തിന് എ ആര്‍ റഹ്മാനാണ് സംഗീതം നല്‍കുന്നത്.
വിജയ്- കീര്‍ത്തി ജോഡിയുടെ ഭൈരവയും വിതരണം ചെയ്തത് ഇഫാര്‍ ഇന്റര്‍നാഷണലായിരുന്നു. എട്ടുകോടി രൂപയ്ക്കാണ് സര്‍ക്കാരിന്റെ വിതരണാവകാശം കൈമാറിയതെന്നാണ് സൂചന. ഒരു തമിഴ് ചിത്രത്തിന് ഈയിനത്തില്‍ കേരളത്തില്‍ നിന്നു ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്.