Home Entertainment Celebrities

സിനിമയില്‍ നിന്നുള്ള ഇടവേള മഞ്ജുവില്‍ ഒത്തിരി മാറ്റങ്ങളുണ്ടാക്കി, പഴയ ആളേയല്ല ഇപ്പോള്‍, തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

858

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: തെന്നിന്ത്യയിലെ ആരെയും വെല്ലുന്ന ആസ്തിയുള്ള സെലിബ്രിറ്റി; ചെറിയ പുള്ളിയല്ല അമല പോള്‍! താരത്തിന്റെ ആസ്തിയുടെ കണക്കുകള്‍ ഇങ്ങനെ

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനും മഞ്ജുവും ഒരേ നാട്ടുകാരാണെന്നും തന്റെ വീട്ടില്‍ നിന്നും വിളിച്ചാല്‍ മഞ്ജുവിന്റെ വീട്ടില്‍ കേള്‍ക്കുമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Also Read: ‘സൈഡില്‍ നിന്ന് നോക്കിയാല്‍ ചെറിയൊരു വിജയ് കട്ട്’ ആ വാക്കുകള്‍ പൊന്നായി; ദളപതിയുടെ മകനായി തിളങ്ങി മാത്യു; ലോകേഷിന്റെത് പെര്‍ഫെക്ട് കാസ്റ്റിംഗ്

സിനിമയില്‍ നിന്നുമുള്ള ഇടവേള മഞ്ജുവില്‍ ഒത്തിരി മാറ്റങ്ങളുണ്ടാക്കിയതായി തനിക്ക് തോന്നിയിട്ടുണ്ട്. മൊത്തത്തില്‍ പഴയ ആളല്ല മഞ്ജുവെന്നും ഇപ്പോള്‍ കുറച്ചുകൂടി പക്വത വന്നുവെന്നും മുമ്പൊക്കെ സിനിമാസെറ്റിലെത്തിയാല്‍ കുസൃതിയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

എപ്പോഴും സംവിധായകന്റെ നടിയായിരുന്നു മഞ്ജു. ഇപ്പോഴും അങ്ങനെ തന്നെ. സംവിധായകന് രൂപപ്പെടുത്താന്‍ കഴിയുന്ന കളിമണ്ണ് പോലെയാണ് മഞ്ജുവെന്നും അത് ദൈവികമായ കഴിവാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

Advertisement