അത് കള്ളവാര്‍ത്ത, വിശ്വസിക്കരുത്’ ചതിയില്‍ പെടരുത്‌; മുന്നറിയിപ്പുമായി സത്യന്‍ അന്തിക്കാട്

21

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടിക്കൊണ്ടുള്ള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ പറന്നു നടക്കുകയാണ്.

ഹിറ്റ് മേക്കറിന്റെ സിനിമയില്‍ അവസരം കിട്ടുമെന്നായതോടെ യുവാക്കള്‍ വലിയ പ്രതീക്ഷയിലായി. എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തെിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

Advertisements

തന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്ന് പറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്നും എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നുമാണ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞത്.

‘ചെറിയൊരു മുന്നറിയിപ്പ്: എന്റെ പുതിയ സിനിമയിലേക്ക് പുതുമുഖങ്ങളെ വേണമെന്നുപറഞ്ഞ് ആരൊക്കെയോ പ്രചരണം നടത്തുന്നുണ്ടെന്ന് അറിയുന്നു. വാസ്തവവിരുദ്ധമായ അത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നു മാത്രം അറിയിക്കുന്നു.’ സത്യനന്‍ അന്തിക്കാട് കുറിച്ചു.

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഞാന്‍ പ്രകാശനാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് കൈവരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസനോടൊപ്പം ഒന്നിച്ച്‌ ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.

Advertisement