സ്‌കൂൾ കാലം തൊട്ട് ഈ യുവനടന്റെ ഫാൻ ബോയ് ആണ്; അച്ഛനെ കാണുന്നത് താരമായിട്ട്: ഗോകുൽ സുരേഷ്

77

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനും നടനുമാണ് ഗോകുൽ സുരേഷ്. പിതാവ് സുരേഷ് ഗോപിയുടെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ ഗോകുൽ സുരേഷ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി മാറുക ആയിരുന്നു. രണ്ട് സിനിമകളാണ് ഗോകുലിന്റേതായി അടുത്തിടെതിയേറ്ററുകളിൽ എത്തിയത്.

പാപ്പൻ, സായാഹ്ന വാർത്തകൾ എന്നിവയായിരുന്നു ആ ചിത്രങ്ങൾ. സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പനിൽ വളരെ ചെറിയ വേഷയിരുന്നു ഗോകുലിന്റേത്. കഥാപാത്രം ചെറുതാണെങ്കിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. നവാഗതനായ അരുൺ ചന്ദു സംവിധാനം ചെയ്ത സായാഹ്ന വാർത്തകളിൽ ഗോകുലാണ് നായകനായി എത്തിയത്. ദുൽഖർ സൽമാൻ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ഗോകുലിന്റെ വരാനിരിക്കുന്ന ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും.

Advertisements

ഇതിനിടെ ഗോകുൽ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ്.സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ താൻ പൃഥ്വിരാജിന്റെ ആരാധകനാണെന്നാണ് ഗോകുൽ പറയുന്നത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ- കെട്ടുറപ്പുള്ള ദാമ്പത്യത്തിനായി സണ്ണിലിയോണിന്റെ അഞ്ച് ടിപ്പുകൾ; ഭർത്താവ് അടിപൊളി ആയത് കൊണ്ട് നിങ്ങളുടെ ഭർത്താവിനെയോ, കാമുകനെയോ എനിക്ക് വേണ്ട എന്നും താരം

ഏറ്റവും ഇഷ്ടപ്പെട്ട താരത്തെ കുറിച്ച് പറയുമ്പോൾ ആരുടെയെങ്കിലും പേര് മിസ് ഔട്ടായി പോയാൽ പ്രശ്നമാവും. എല്ലാവരേയും ഇഷ്ടം തന്നെയാണ്. സ്‌കൂൾ ടൈം തൊട്ടേ പൃഥ്വിരാജ് ഫാനാണെന്നും ഗോകുൽ പറയുന്നു.

തനിക്ക് രാജുവേട്ടനോട് ഫാൻബോയ് എന്ന നിലയിലൊരു കാഴ്ചപ്പാടുണ്ട്. ഒരു പ്രേക്ഷകൻ സ്റ്റാറിനെ കാണുമ്പോഴുള്ള ഫ്ലെഞ്ചിങ് ഉണ്ടാവുമല്ലോ. അത് അച്ഛനോട് തന്നെയുണ്ടെന്നും ഗോകുൽ പറഞ്ഞു.

കൂടാതെ, താൻ ദുൽഖറിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നതെന്നാണ് ഗോകുൽ പറയുന്നത്. തന്റെ അച്ഛൻ വിളിക്കുന്നത് കേട്ടാണ് അങ്ങനെയായതെന്നും ഗോകുൽ പറയുന്നുണ്ട്. സാധാരണ ഡിക്യൂവിനെ ചാലൂക്കാ എന്നാണ് വിളിക്കുന്നത്.

ചാലുവും ഇക്കയും ചേർത്ത് വിളിക്കുന്നതാണ്. ചാലു എന്നാണ് അദ്ദേഹത്തിന്റെ പെറ്റ് നെയിം. വീട്ടിലൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. അച്ഛനൊക്കെ ചാലു എന്ന് പറയുന്നത് കേട്ടിട്ട് അങ്ങനെ അറിയാതെ വന്ന് പോയതാണ്. അല്ലാതെ അഡ്രസ് ചെയ്യുമ്പോൾ ഡിക്യു എന്ന് അഡ്രസ് ചെയ്യുമെന്നാണ് ഗോകുലിന്റെ വാക്കുകൾ.

ALSO READ- അത് അറിഞ്ഞപ്പോൾ ശ്രീവിദ്യ തകർന്നു; ഗർഭിണി ആയപ്പോൾ അയാൾ അവരെ കൊണ്ട് അബോർഷൻ ചെയ്യിപ്പിച്ചു; നരക തുല്യമായിരുന്നു അവരുടെ ജീവിതം; ശ്രീവിദ്യയെ കുറിച്ച് സംവിധായകൻ കെ.പി കുമാരൻ

അതേസമയം, അപ്പു ചേട്ടൻ അങ്ങനെ ആർക്കും പിടി കൊടുക്കാത്ത ആളാണെന്നാണ് ഗോകുൽ പറയുന്നത്. വിനീതേട്ടന് മാത്രമാണ് പിടി കൊടുത്തിട്ടുള്ളത് എന്ന് തോന്നുന്നു. അതെന്തുകൊണ്ടാണെന്ന് തനിക്കറിയില്ല. അതിനെ പറ്റി താൻ ചോദിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.തനിക്ക് എന്നാൽ, അപ്പു ചേട്ടന്റെ ആ രീതി ഇഷ്ടമാണ്. അതിൽ തെറ്റൊന്നുമില്ല.

ലാൽ സാർ പറഞ്ഞിട്ടുണ്ടല്ലോ അദ്ദേഹത്തിന് ജീവിക്കാൻ പറ്റാത്ത ഒരു ജീവിതമാണ് മകൻ ലീഡ് ചെയ്യുന്നതെന്ന്. അദ്ദേഹത്തിനും അത് സന്തോഷമാണെന്നും ഗോകുൽ ചൂണ്ടിക്കാണിച്ചു.

Advertisement