തീ പാറും ലുക്കില്‍ സൂര്യ; കങ്കുവ യുടെ സെക്കന്‍ഡ് ലുക്ക്

40

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് കങ്കുവ. സിനിമയുടെ സംവിധാനം നിർവഹിക്കുന്ന സിരുത്തൈ ശിവയുമാണ്. ഇപ്പോഴിതാ സിനിമയുടെ സെക്കൻഡ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.

Advertisements

ഇതിൽ തീ പാറും ലുക്കിലാണ് സൂര്യയെ കാണാനാകുന്നത്. അതേസമയം കങ്കുവയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂര്യ എല്ലാവർക്കും നന്ദി പറഞ്ഞായിരുന്നു ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടത്. സ്‌ക്രീനിൽ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു നടൻ സൂര്യ കുറിപ്പ് എഴുതിയത്.

അതേസമയം സൂര്യ നായകനാകുന്ന വാടിവാസൽ എന്ന ചിത്രവും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിർവഹിക്കുന്നത് വെട്രിമാരനാണ്. സൂര്യയുടെ വാടിവാസൽ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Advertisement