നടി സ്വാസിക വിവാഹിതയാകുന്നു, വരന്‍ ടെലിവിഷന്‍ താരം പ്രേം ജേക്കബ്

138

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. വരൻ ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് . ഇവരുടെത് പ്രണയവിവാഹം ആയിരിക്കും. ജനുവരി 26ന് തിരുവനന്തപുരത്ത് വെച്ച് ആയിരിക്കും വിവാഹം . 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

Advertisements

‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവർ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയിൽ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് നടി പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രണയ വിവാഹം ആയിരിക്കും എന്ന് പറഞ്ഞിരുന്നുവെങ്കിലും വരന്റെ പേരോ ഫോട്ടോയോ
,  പങ്കുവെച്ചിരുന്നില്ല.

അതേസമയം സീരിയൽ രംഗത്ത് നിന്ന് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നർത്തകിയായും സ്വാസികയെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. സീരിയൽ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാർഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തി.

 

 

Advertisement