എനിക്ക് എന്റെ അച്ഛനെ വില്ലനെ പോലെ തോന്നി, എങ്ങനെയാണ് ഇദ്ദേഹത്തിനൊപ്പം കുടുംബം നടത്തുന്നത് എന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട് ;രംഭ

46

മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യയിൽ ഒട്ടാകെ തരംഗമുണ്ടാക്കിയ താരമാണ് നടി രംഭ. താരത്തിന്റെ അരങ്ങേറ്റ സമയത്ത് ഏറ്റവും മികച്ച സിനിമകൾ സമ്മാനിച്ചത് മലയാളം ഇൻഡസ്ട്രിയായിരുന്നു.

Advertisements

തമിഴിലേക്ക് ചേക്കേറിയ താരം നാടൻ ലുക്ക് വിട്ട് ഗ്ലാമറസ് വേഷങ്ങളിലേക്ക് കടന്നിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം നിറഞ്ഞുനിൽക്കുകയായിരുന്നു. ഇതിനിടെയായിരുന്നു രംഭയുടെ വിവാഹം. പിന്നീട് അഭിനയത്തിൽ നിന്നും താരം മാറി.

ഇപ്പോഴിതാ തനിക്ക് ആദ്യം കുക്കിങ് ഒന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞ നടി കുക്കിങ് പഠിച്ചു തുടങ്ങിയതിനെ കുറിച്ചെല്ലാം പറയുകയാണ്. ആ സമയത്ത് പഞ്ചസാരയ്ക്ക് പകരം ഉപ്പും, ഉപ്പിന് പകരം പഞ്ചസാരയും ഒക്കെ ഇട്ടിട്ടുണ്ട്. പക്ഷെ പഠിച്ചെടുക്കാനുള്ള ആവേശം കൊണ്ട് എല്ലാം പഠിച്ചു. ഞാനൊരു ഫുഡ്ഡിയാണ്. അതുകൊണ്ട് നല്ല ഭക്ഷണം പാകം ചെയ്ത് കഴിക്കാനും ഇഷ്ടമാണ്. എന്ത് ഭക്ഷണം ആയാലും അഡ്ജസ്റ്റ് ചെയ്ത് കഴിക്കുന്ന ആളാണ് ഭർത്താവ് ഇന്ദ്രകുമാർ രംഭ പറഞ്ഞു.

എന്നാൽ തന്റെ അച്ഛൻ അങ്ങനെ ഒന്നും ആയിരുന്നില്ല. മൂന്ന് നേരവും വിധവിധമായ ഭക്ഷണം വേണം, ചൂടോടെ വിളമ്പണം. ഇന്ദ്രനെ വിവാഹം ചെയ്ത ശേഷം എനിക്ക് എന്റെ അച്ഛൻ വില്ലനെ പോലെ തോന്നി. ‘എങ്ങനെയാണ് ഇദ്ദേഹത്തിനൊപ്പം കുടുംബം നടത്തുന്നത്’ എന്ന് ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്. എനിക്ക് അച്ഛനെ ഇഷ്ടമാണ്, പക്ഷേ ഇത്തരം കാര്യങ്ങളൊന്നും ഞാൻ അംഗീകരിക്കില്ല നടി പറഞ്ഞു.

Advertisement