അപ്പു എന്നെ വിട്ട് പോയെന്ന് സീമ ജി നായര്‍, ആരോടും പറയാന്‍ പറ്റിയില്ലെന്ന് ആരോമല്‍, പേടിച്ചുപോയെന്ന് കമന്റുമായി ആരാധകരും, സംഭവം ഇതാണ്

238

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി സീമ ജി നായര്‍. നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.

Advertisements

ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.

Also Read: പാര്‍ട്ടിയുടെ മുരടിപ്പ് മാറും, സുരേഷ് ഗോപി മുഖ്യമന്ത്രിയാവും, പ്രതീക്ഷയുണ്ടെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍

സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.

അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു നടക്കുകയാണ് സീമ ജി നായര്‍. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് താരം. സീമയുടെ മകന്‍ അപ്പുവും അമ്മയ്‌ക്കൊപ്പം വീഡിയോകളില്‍ എത്താറുണ്ട്.

Also Read: എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുകയെന്ന് വരദ, മറുപടിയുമായി ആരാധകരും, ചിത്രങ്ങള്‍ വൈറല്‍

ഇപ്പോഴിതാ ഇവര്‍ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലായി മാറുന്നത്. അപ്പു എന്നെ വിട്ട് പോയി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ. സംഭവം ശരിയാണെന്നും അമ്മയെ വിട്ട അപ്പു പോയി എന്നും അപ്പു വീഡിയോയില്‍ പറയുന്നു. താന്‍ പാരീസിലാണ് ഇപ്പോഴുള്ളതെന്നും മാസങ്ങളായി ഇവിടെ എത്തിയിട്ടെന്നും പഠിക്കാനായി വന്നതാണെന്നും അപ്പു വീഡിയോയില്‍ പറയുന്നു.

ഏപ്രില് 12നാണ് താന്‍ ഇവിടേക്ക് വന്നതെന്നും പഠിക്കുന്നതിനൊപ്പം താന്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അപ്പു കൂട്ടിച്ചേര്‍ത്തു. ഇതേക്കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയുകയുള്ളൂവെന്നും ഇപ്പോഴാണ് എല്ലാവരോടും ഇക്കാര്യം പറയാന്‍ സമയം കിട്ടിയതെന്നും അപ്പു വിഡിയോയില്‍ പറയുന്നു. അതേസമയം വീഡിയോയുടെ ക്യാപ്ഷന്‍ കണ്ട് പേടിച്ചുപോയെന്ന് പ്രേക്ഷകര്‍ കമന്റ് ചെയ്തു.

Advertisement