ഡെന്നിസ് ജോസഫ് വീണ്ടും ജോഷിക്ക് തിരക്കഥയെഴുതുന്നു: വരുന്നത് മമ്മൂട്ടി നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍

19

ജോഷി ഡെന്നിസ് ജോസഫ് ടീമിന്റേതാണ് മലയാളത്തിലെ ഏറ്റവും ശക്തമായ ചില കൊമേഴ്‌സ്യല്‍ സിനിമകള്‍. ആ കൂട്ടുകെട്ടിനൊപ്പം മമ്മൂട്ടി കൂടി ചേര്‍ന്നപ്പോള്‍ പിറന്നത് ബ്ലോക്ബസ്റ്ററുകള്‍ ആയിരുന്നു.

Advertisements

എന്നാല്‍ നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍സാബ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോഷിയും ഡെന്നിസും തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസം ഉണ്ടായി. ഭൂപതി എന്ന സിനിമയ്ക്ക് ശേഷം ജോഷിക്കു വേണ്ടി ഡെന്നിസ് ജോസഫ് എഴുതിയിട്ടില്ല.

എന്നാല്‍ ജോഷിയും ഡെന്നിസും തമ്മില്‍ പിണക്കമൊന്നുമില്ല. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സിനിമയ്ക്കുവേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നില്ല എന്നുമാത്രം. ഏറ്റവും പുതിയ വിവരം അനുസരിച്ച്, ജോഷിയും ഡെന്നിസ് ജോസഫും വീണ്ടും ഒരുമിക്കുകയാണ്.

മമ്മൂട്ടിയെ നായകനാക്കി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ലക്ഷ്യം. ജോഷിയുടെ കരിയര്‍ ഗ്രാഫ് ഇപ്പോള്‍ അല്‍പ്പം ഡൗണ്‍ ആണ്. ലൈലാ ഓ ലൈലയുടെ കനത്ത പരാജയത്തിന് ശേഷം സിനിമയില്‍ നിന്നുതന്നെ അദ്ദേഹം നീണ്ട ഇടവേളയെടുത്തു.

ഇപ്പോള്‍ ജോജുവിനെ നായകനാക്കി പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്. എങ്കിലും വലിയ സിനിമകളുടെ ലോകത്തേക്ക് മടങ്ങിവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതാണ് ഡെന്നിസ് ജോസഫ് -മമ്മൂട്ടി ടീമിനൊപ്പം ചേരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നസ്രാണി, ട്വന്റി20 എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും ഒരു ജോഷി ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. പുതിയ ചിത്രം അതിനും ഒരു മറുപടിയാകുമെന്ന് പ്രതീക്ഷിക്കാം.

Advertisement