രണ്ടാം വിവാഹം, ഭര്‍ത്താവ് മറ്റൊരു മതത്തിലുള്ളയാള്‍, പ്രണയത്തെയും നേരിട്ട വിമര്‍ശനങ്ങളെയും കുറിച്ച് മനസ്സ് തുറന്ന് അപ്‌സര

919

മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു . ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു.

തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരില്‍ നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Advertisements

അതിലൊക്കെ വിശദീകരണം നല്‍കി കൊണ്ട് താരങ്ങള്‍ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്.

Also Read: ഞാന്‍ ഒന്നു ശ്വാസം വിടട്ടെ, സെല്‍ഫി ചോദിച്ച ആരാധകനോട് കയര്‍ത്ത് ലക്ഷ്മിപ്രിയ, ഇന്ദ്രന്‍സിനെ കണ്ട് പഠിക്കൂ എന്ന് ഉപദേശിച്ച് ആരാധകന്‍

ആല്‍ബിയുമായുള്ള വിവാഹ ശേഷവും അപ്സര അഭിനയത്തില്‍ സജീവമാണ്. അപ്‌സരയും ആല്‍ബിയും ഒന്നായിട്ട് ഒരു വര്‍ഷം ആവുകയാണ്. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ദമ്പതികള്‍. തങ്ങളുടെ ദാമ്പത്യ ജീവിതം ഒരു വര്‍ഷം കടക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ ഒരുവര്‍ഷമെന്ന് അപ്‌സരയും ആല്‍ബിയും പറയുന്നു.

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താന്‍ അപ്‌സരയെ കാണുന്നതെന്നും അന്ന് വലിയ അടുപ്പമില്ലായിരുന്നുവെന്നും ആല്‍ബി പറയുന്നു. ഒരു സീരിയലിലൂടെയാണ് തങ്ങള്‍ പരിചയപ്പെടുന്നതെന്നും ആദ്യം നല്ല വഴക്കായിരുന്നുവെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും ആല്‍ബി കൂട്ടിച്ചേര്‍ത്തു.

Also Read: തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

ഫുഡ് തന്നെയാണ് തങ്ങളെ പരസ്പരം പ്രണയത്തിലാക്കിയത്. രണ്ടാളും നല്ലോണം ഭക്ഷണം, ശരിക്കും പക്വതയുള്ള പ്രണയമായിരുന്നു തങ്ങളുടേതെന്നും ആല്‍ബി പറയുന്നു. വിവാഹ ശേഷം പലരും തങ്ങളോട് ചോദിച്ച ചോദ്യമാണ് ജനിക്കുന്ന കുട്ടിയെ ഏത് മതത്തില്‍ വളര്‍ത്തുമെന്ന് എന്ന് അപ്‌സര പറയുന്നു.

ആല്‍ബി ക്രിസ്ത്യന്‍ മതത്തിലുള്ള ആളും താന്‍ ഹിന്ദു മതത്തിലുള്ള ആളുമാണ്. കുഞ്ഞുണ്ടായാല്‍ അതിനെ ഒരു മതവും അടിച്ചേല്‍പ്പിക്കരുതെന്നും ഇഷ്ടമുള്ളത് പോലെ വളരട്ടെയെന്നും ആല്‍ബിച്ചേട്ടന്‍ പറഞ്ഞുവെന്ന് അപ്‌സര കൂട്ടിച്ചേര്‍ത്തു. തന്റേത് രണ്ടാംവിവാഹമാണെന്നും അപ്‌സര പറയുന്നു.

Advertisement