ആ പ്രണയം വിജയിച്ചാലും അയാളെ വിവാഹം ചെയ്യില്ലായിരുന്നു, വിവാഹം വേറെ പ്രണയം വേറെ, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

849

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുചെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോന്‍. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷകമനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോന്‍.

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വേഷമിട്ടിട്ടുണ്ട്. ചുരിങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോന്‍ വാരികൂട്ടിയിരുന്നു.

Advertisements

1998ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാന്‍) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായിയാണ് നിത്യ സിനിമ ജീവിതത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെവന്‍ ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെയാണ് കന്നടയില്‍ അരങ്ങേറ്റം കുറിച്ചത്.

Also Read; 12 വര്‍ഷമായി രണ്ട് പുരുഷന്മാര്‍ പിന്തുടരുന്നു, ജീവിക്കുന്നത് പേടിയോടെ; വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്

തികച്ചും ഇംഗ്ലീഷ് ആഖ്യാന ശൈലിയില്‍ കെപി കുമാരന്‍ സംവിധാനം ചെയ്ത ആകാശ ഗോപുരം എന്ന മോഹന്‍ലാല്‍ സിനിമയിലൂടെ ആണ് നിത്യാ മേനോന്‍ മലയാള സിനിമയില്‍ എത്തിയത്. പിന്നീട് ഒത്തിരി മലയാളം സിനിമകളിലും മറ്റ് ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു.

actress nithya menon

2019ല്‍ പുറത്തിറങ്ങിയ മിഷന്‍ മംഗള്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോന്‍.

Also Read: തന്റെ ശരീര സൗന്ദര്യത്തെ കുറിച്ച് നിത്യാ മേനോന് പറയാനുള്ളത് ഇതാണ്, അത്ഭുതത്തോടെ ആരാധകർ

പ്രണയം വേറെയാണ് വിവാഹം വേറെയാണ്. തനിക്ക് കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരാളെ ഇഷ്ടമുണ്ടായിരുന്നുവെന്നും ആ പ്രണയം വിജയിച്ചാലും ഒരുപക്ഷേ താന്‍ അയാളെ വിവാഹം കഴിക്കുമായിരുന്നില്ലെന്നും നിത്യ പറയുന്നു. കോളേജ് കാലം കഴിഞ്ഞതിന് ശേഷം താന്‍ അയാളെ കണ്ടിട്ടില്ലെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.

പൊക്കക്കുറവിന്റെയും ശരീര വണ്ണത്തിന്റെയും പേരില്‍ പല കളിയാക്കലുകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ താന്‍ ഇതൊന്നും കൂടുതല്‍ ശ്രദ്ധിക്കാന്‍ പോകാറില്ലെന്നും ഇവരുട പറയുന്നത് കേട്ട് ജിമ്മില്‍ പോകാനും പട്ടിണി കിടക്കാനും തന്നെ കിട്ടില്ലെന്നും നിത്യ പറയുന്നു.

Advertisement