കിടിലന്‍ ലുക്കില്‍ ശാലിനിയും മകള്‍ അനുഷ്‌കയും! അച്ഛന്റെയും അമ്മയുടെയും സൗന്ദര്യം ഒത്തിണങ്ങിയ മകളെന്ന് പ്രശംസ

207

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ാെരിക്കലും മറക്കാനാകാത്ത താരമാണ് ശാലിനി. ബേബി ശാലിനിയായി എത്തി മനംകവര്‍ന്ന ശാലിനി പിന്നീട് നായികയായി അരങ്ങേറിയപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കരിയറില്‍ തിളങ്ങി നില്‍ക്കവെയാണ് ശാലിനി നടന്‍ തല അജിത്തിനെ വിവാഹം ചെയ്ത് സിനിമാ കരിയര്‍ ഉപേക്ഷിച്ചത്.

വിവാഹജീവിതത്തോടെ സിനിമാലോകം മാത്രമല്ല, സെലിബ്രിറ്റി സ്റ്റാറ്റസ് വരെ ഉപേക്ഷിച്ച് വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നു താരം. വളരെ വിരളമായാണ് ശാലിനിയുടെ ചിത്രങ്ങള്‍ പുറത്തെത്തുക. സ്വകാര്യ ചടങ്ങുകളില്‍ നിന്നും പകര്‍ത്തി ആളുകള്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളായിരിക്കും മിക്കതും.

Advertisements

എങ്കിലും ശാലിനി ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയിലും സജീവമല്ല ശാലിനി. ഇന്നും താരത്തിന്റെ പഴയ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. അനിയത്തിപ്രാവും, നിറവവും, നക്ഷത്രത്താരാട്ടും, സുന്ദര കില്ലാടിയും ഒക്കെ ചെയ്യുമ്പോഴുള്ള അതേ സൗന്ദര്യവും കരിസ്മയും ഇന്നും ശാലിനിക്ക് കൂട്ടായി ഉണ്ട്.

ALSO READ-‘ഞാനും ടൊവിയും കുളത്തിന്റെ കരയിലിരുന്ന് സിനിമാ സ്വപ്നങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്, അയ്യപ്പനും കോശിയും റിലീസിന് മുന്‍പ് വലിയ സങ്കടമുണ്ടായി’: അനു മോഹന്‍

ഇപ്പോഴിതാ ശാലിനിയുടെ ഒരു ചിത്രം പുറത്തെത്തിയിരിക്കുകയാണ്. നിറസൗന്ദര്യത്തിലുള്ള ശാലിനിയേക്കാള്‍ മനംകവരുന്നത് കൂടെയുള്ള മകള്‍ അനുഷ്‌കയാണ്. കിടിലന്‍ ലുക്കിലാണ് അനുഷ്‌കയും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ശാലിനി അജിത്ത് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോ പുറത്തെത്തിയിരിക്കുന്നത്. ‘എന്റെ കണ്ണിന് ഇവളാണ് ആപ്പിള്‍’ എന്ന ക്യാപ്ഷനൊപ്പമാണ് ഫോട്ടോ. ഈ ഫോട്ടോയ്ക്ക് താഴെ ആളുകള്‍ ശാലിനി ധരിച്ച സാരിയെ കുറിച്ചും വാഴ്ത്തുന്നുണ്ട്.

ALSO READ-മതം മാറിയത് ബഷി നിര്‍ബന്ധിച്ചിട്ടല്ല; പഠിക്കുന്നകാലത്ത് ഫീസും ഭക്ഷണവും നോക്കിയിരുന്നത് ബഷി’ എന്ന് സുഹാന; ഈ പ്രണയം സിനിമാക്കഥ പോലെയെന്ന് മഷൂറ

ഒപ്പം അച്ഛന്റെയും അമ്മയുടെയും സൗന്ദര്യവും ലുക്കും അനുഷ്‌കയ്ക്ക് കിട്ടിയിട്ടുണ്ടെന്നും പ്രശംസിക്കുകയാണ് ആളുകള്‍. ഇനി അവരുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് അഭിനയത്തിലേക്ക് വരുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

എന്നാല്‍ ശാലിനിയെ നിയന്ത്രിച്ചത് പോലെ മകളേയും അജിത് നിയന്ത്രിക്കുമെന്നും സിനിമയിലേക്കൊന്നും വരാന്‍ പോകുന്നില്ലെന്നുമാണ് തിലര്‍ ഇതിന് നല്‍കുന്ന മറുപടി.

Advertisement