ദിലീപ് ചിത്രത്തിന് ഏറ്റത് ഷംന കാസിമിന്റെ ശാപം; തന്നെ ഒഴിവാക്കിയപ്പോള്‍ സിനിമ പോലും വേണ്ടെന്ന് വയ്ക്കാന്‍ തോന്നി: ദിലീപിനെ കുറിച്ച് കണ്ണീരോടെ ഷംനയുടെ വെളിപ്പെടുത്തല്‍

28

ഫാസില്‍ സംവിധാനം ചെയ്ത മോസ് ആന്‍ഡ് ക്യാറ്റ് എന്ന ചിത്രത്തില്‍ നായികയായി തീരുമാനിച്ച ഷംന കാസിമിന് പിന്നീട് ആ റോള്‍ നഷ്ടമായതിനെ കുറിച്ച്‌ നടി തുറന്ന് പറയുന്നു. ചിത്രീകരണം തുടങ്ങാന്‍ രണ്ടു ദിവസം മാത്രവുമുള്ളപ്പോഴാണ് താരത്തെ ചിത്രത്തില്‍ നിന്നൊഴിവാക്കിയത്.താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതില്‍ വളരെ വിഷമം തോന്നിയെന്നും താരം പറയുന്നു.

സിനിമ വേണ്ടെന്ന് വയ്ക്കാന്‍വരെ ഇടയായി വളരെയധികം മനസ് വേദനിച്ച സംഭവത്തെക്കുറിച്ച് നടി ഷംനയുടെ വെളിപ്പെടുത്തല്‍. ഫാസില്‍ ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് ചിത്രത്തില്‍ നടിയായി നിശ്ചയിച്ചിരുന്ന ഷംനയെ അവസാന നിമിഷം ഒഴിവാക്കിയതാണ് സിനിമാജീവിതത്തില്‍ താരത്തിനെ വളരെയധികം വേദനിപ്പിച്ചത്.

ചിത്രത്തിനു വേണ്ടി താരം ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ഒരു തമിഴ് സിനിമ വേണ്ടെന്ന് വയ്ക്കുകയും കുറച്ച് സ്‌റ്റേജ് ഷോകളില്‍നിന്ന് ഒഴിവാകുകയും ചെയ്തു. എന്നാല്‍ ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണ് ചിത്രത്തില്‍ നിന്നും ഷംനയെ ഒഴിവാക്കിയത്.

താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒരുപാട് സങ്കടം തോന്നിയതായും കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ഷംന മനസ് തുറന്നത്.

ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചു,ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഒഴിവാക്കിയത് അറിഞ്ഞ് ആദ്യം വിളിച്ചത് ദിലീപ് തന്നെയായിരുന്നു. പിന്തുണ അറിയിച്ച്, എല്ലാവിധ ആത്മവിശ്വാസവും നല്‍കിയത് ദിലീപാണെന്നും താരം വ്യക്തമാക്കി.

എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന തുറന്നുപറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണുനീരോടെ ഷംന പറഞ്ഞു.

Advertisement