ഇനി കുറച്ച് തമിഴ് ആവാം; മോളിവുഡില്‍ നിന്നും കോളിവുഡിലേക്ക് ഷേയ്ന്‍ നിഗം

41

മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ വളരെയധികം കഷ്ടപ്പെട്ടിട്ടുള്ള ഒരു നടനാണ് ഷേയ്ൻ നിഗം. പല വിമർശനങ്ങളും ഈ താരത്തിന് നേരെ വന്നിരുന്നു, എന്നാൽ ആ സമയത്തെല്ലാം ഷേയ്നിനെ ആരാധകർ സപ്പോർട്ട് ചെയ്തു കൊണ്ടിരുന്നു. ഷേയ്നിന്റെ അഭിനയത്തിന് ആരാധകർ ഏറെയാണ്. മാത്രമല്ല ഷെയ്ൻ നിഗം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങൾ ഹിറ്റാവുകയും ചെയ്തിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ താരം തമിഴിലേക്ക് ചേക്കേറുകയാണ്. മദ്രാസ്‌ക്കാരൻ എന്നാണ് സിനിമയുടെ പേര്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

ര്. ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വാലി മോഹൻ ദാസ് ആണ്. ബി ജഗദീഷ് ആണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള രസകരമായ വീഡിയോയും അണിയറ പ്രവർത്തകർ പങ്കുവച്ചു. ഷെയ്‌നിന് ഒപ്പം നടൻ കലൈയരസനും ഉണ്ട്.

‘മദ്രാസ്‌കാരൻ, എന്റെ ആദ്യ തമിഴ് സിനിമ. ഈ അവസരം ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയുള്ളവനാണ് ഞാൻ. നിങ്ങളുടെ പ്രാർത്ഥനകളും ആശംസകളും പ്രതീക്ഷിക്കുന്നു’, എന്നാണ് തമിഴ് അരങ്ങേറ്റ സന്തോഷം പങ്കുവച്ച് ഷെയ്ൻ നിഗം കുറിച്ചത്. ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ ദുൽഖർ സൽമാൻ ആണ് പുറത്തിറക്കിയത്.

Advertisement