മോഹന്‍ലാലിന്റെ അഡ്വക്കേറ്റ് ശ്യാം എന്ന കഥാപാത്രം ഒത്തിരി സ്വാധീനിച്ചു, എന്നാല്‍ നേരില്‍ അങ്ങനെയൊരാളല്ല, ശാന്തി മായാദേവി പറയുന്നു

116

ദൃശ്യം 2, ലിയോ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാന്തി മായാദേവി. നടി മാത്രമല്ല തിരക്കഥാകൃത്തുകൂടിയാണ് ശാന്തി മായാദേവി. ഇപ്പോഴിതാ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ അധിപന്‍ എന്ന ചിത്രത്തെ കുറിച്ച് ശാന്തി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

കെ മധുവാണ് ചിത്രം സംവിധാനം ചെയ്തത്. അധിപനില്‍ വക്കീല്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ കഥാപാത്രം പ്രേക്ഷകര്‍ ഇപ്പോഴും നെഞ്ചിലേറ്റുന്നുണ്ട്. നേര് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന സമയത്ത് അധിപനിലെ മോഹന്‍ലാലിന്റെ കഥാപാത്രം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ശാന്തി മായാ ദേവി പറയുന്നു.

Also Read: ലുക്ക് ലുക്കേയ്; ഒരിടവേളക്ക് ശേഷം കളര്‍ഫുള്‍ ഫോട്ടോയുമായി ഭാവന

അഡ്വക്കേറ്റ് ശ്യാം തന്റെ മനസ്സിലുണ്ട്. ആ കഥാപാത്രം തന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ നേര് എന്ന സിനിമയില്‍ അഡ്വക്കേറ്റ് ശ്യാം അല്ല വേറെ ഒരാളാണെന്നും നേര് കാണാന്‍ പോകുമ്പോള്‍ അഡ്വക്കേറ്റ് ശ്യാമിനെ പ്രതീക്ഷിക്കരുതെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.

ലാലേട്ടന്‍ ഒത്തിരി വക്കീല്‍ കഥാപാത്രം ചെയ്തിട്ടുണ്ട്. അതില്‍ ത്രില്ലറും സസ്‌പെന്‍സുമൊക്കെയാണ്. എന്നാല്‍ തന്റെ സിനിമയില്‍ അങ്ങനെയൊന്നുമല്ലെന്നും തന്റെ തിരക്കഥയിലെ വക്കീല്‍ നോര്‍മലായിട്ടുള്ള വക്കീലാണെന്നും ശാന്തി മായാദേവി പറയുന്നു.

Also Read: ലുക്ക് ലുക്കേയ്; ഒരിടവേളക്ക് ശേഷം കളര്‍ഫുള്‍ ഫോട്ടോയുമായി ഭാവന

വളരെ സാധാരണക്കാരനെ പോലെ കോടതിയില്‍ വന്ന് കാര്യങ്ങള്‍ പ്രസന്റ് ചെയ്യുന്നു. പോകുന്നു. എന്നാല്‍ നമ്മള്‍ ക്യൂരിയസാവുമ്മ ചില മൊമന്റ്‌സ് ഉണ്ടെന്നും ബാക്കിയെല്ലാം സിനിമയിറങ്ങിയിട്ട് പറയാമെന്നും ശാന്തി മായാദേവി കൂട്ടിച്ചേര്‍ത്തു.

Advertisement