തെറ്റുകൾ മനസ്സിലാക്കിയിട്ടും മഞ്ജു ഒത്തുപോകാൻ തയ്യാറായി; എന്നാൽ വേണ്ടെന്ന നിലപാടായിരുന്നു ദിലീപിന്; ദിലീപ് മഞ്ജു ബന്ധത്തെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

192

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളായിരുന്നു മഞ്ജുവും, ദിലീപും. ഇതുപോലൊരു മികച്ച ജോഡി കേരളത്തിൽ ഇല്ല എന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പുറത്ത് വരുന്നത്. കേട്ടത് ഒന്നും സത്യമായിരിക്കല്ലെ എന്ന് ആരാധകർ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. പക്ഷേ 14 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചുക്കൊണ്ട് ഇരുവരും പിരിഞ്ഞു. തുടർന്ന് മഞ്ജു സിനിമകളിൽ സജീവമായി.

കാവ്യമാധവനുമായുള്ള ബന്ധമാണ് ഇരുവരുടെയും വിവാഹബന്ധം വേർപ്പെടുത്തിയത് എന്ന രീതിയിലുള്ള ഗോസിപ്പുകളാണ് അതിന് ശേഷം പുറത്തു വന്നത്. മാധ്യമപ്രവർത്തകൻ പല്ലിശ്ശേരിയുടെ വാക്കുകളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഇരുവരുടെയും വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. താൻ ഒരിക്കലും ദിലീപിനെ അവിശ്വസിക്കില്ല എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Advertisements

Also Read
അദ്ദേഹം ഇങ്ങോട്ട് അവസരം ചോദിച്ച് വന്നതാണ്; പക്ഷെ അദ്ദേഹത്തെ ഒഴിവാക്കി; ഹരികൃഷ്ണൻസിൽ നിന്ന് ഷാരുഖിനെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമാക്കി ഫാസിൽ

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; അദ്ദേഹം തെറ്റ് ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് ദിലീപ്. പൊന്നുപോലെയാണ് അദ്ദേഹത്തിന്റെ അമ്മയേയും സഹോദരിയേയുമൊക്കെ ദിലീപ് നോക്കുന്നത്. കണ്ട് നില്ക്കുന്നവർക്കു പോലും കൊതി തോന്നും. കാവ്യയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തിന്റെ ആദ്യ ബന്ധം നഷ്ടമായതെന്നാണ് എല്ലാവരും കരുതുന്നത്.

എന്നാൽ അക്കാര്യത്തിൽ ആദ്യം തീരുമാനം എടുക്കുന്നത് ദിലീപാണ്. മഞ്ജു തന്റെ തെറ്റുകൾ മനസ്സിലായപ്പോൾ ഒത്തുപോകാൻ തയ്യാറായിരുന്നു. പക്ഷേ ദിലീപിന് അത് വേണ്ട എന്ന നിലപാടായിരുന്നു. അതേസമയം തന്റെ പേരിൽ പഴി കേട്ടതിനെ തുടർന്നാണ് കാവ്യയെ ദിലീപ് ജീവിതത്തിലേക്ക് കൂട്ടുന്നത്. അത് അദ്ദേഹം ചെയ്ത വളരെ നല്ലൊരു കാര്യമായിരുന്നു.

Also Read
ഹരിക്കോ, കൃഷ്ണനോ മീരയിൽ പിറന്ന മകൻ വേരുകൾ തേടി വരട്ടെ; ഹരികൃഷ്ണൻസിന് രണ്ടാം ഭാഗം വരുന്നുവോ? സംവിധായകൻ ഫാസിൽ പറയുന്നതിങ്ങനെ

വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നില്ക്കുന്ന കാവ്യ ഇപ്പോൾ സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. വോയിസ് ഓഫ് സത്യനാഥനാണ് ദിലീപിന്റേതായി പുറത്തിറങ്ങിയ ചിത്രം. താരത്തിന്റേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement