അദ്ദേഹം ഇങ്ങോട്ട് അവസരം ചോദിച്ച് വന്നതാണ്; പക്ഷെ അദ്ദേഹത്തെ ഒഴിവാക്കി; ഹരികൃഷ്ണൻസിൽ നിന്ന് ഷാരുഖിനെ ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തമാക്കി ഫാസിൽ

458

മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തിയ സിനിമ ഏതെന്ന് ചോദിച്ചാൽ മലയാളികൾ ഉടനടി ഉത്തരം പറയുന്ന മൂവിയാണ് ഹരികൃഷ്ണൻസ്. സാക്ഷാൽ ഫാസിൽ സംവിധാനം ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മലയാളത്തിലെ രണ്ട് ബിഗ് എം കൾക്കും തുല്യമായ പ്രാധാന്യം നല്കികൊണ്ടാണ് അന്ന് ഫാസിൽ ഹരികൃഷ്ണൻസ് ചെയ്തത്.

ഇപ്പോഴിതാ സിനിമയിൽ തനിക്കും ഒരവസരം വേണമെന്ന് പറഞ്ഞ് ഷാരുഖ് ഖാൻ എത്തിയിരുന്നു എന്ന വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ. വനിതക്ക് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ജൂഹി ചൗളയും, ഷാരുഖ് ഖാനും ബോളിവുഡിലെ ഹിറ്റ് ജോഡിയാണ്. ഓഫ് സ്‌ക്രീനിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്.

Advertisements

Also Read
ഹരിക്കോ, കൃഷ്ണനോ മീരയിൽ പിറന്ന മകൻ വേരുകൾ തേടി വരട്ടെ; ഹരികൃഷ്ണൻസിന് രണ്ടാം ഭാഗം വരുന്നുവോ? സംവിധായകൻ ഫാസിൽ പറയുന്നതിങ്ങനെ

പലർക്കും പലതും ഞാൻ അഭിനയിച്ചു കാണിക്കുന്നത് തുടക്കം മുതലേ ജൂഹി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവർ ലാലിനോടും മമ്മൂട്ടിയോടും ഒരുപാട് സംവിധായകരെ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ അഭിനയിച്ചു കാണിക്കുന്ന ആരുമില്ല എന്ന് പറഞ്ഞുവെന്നാണ് ഫാസിൽ പറയുന്നത്. ആ സമയത്ത് ഏതോ സിനിമയുമായി ബന്ധപ്പെട്ട് ഊട്ടിയിലുള്ള ഷാരുഖ് ഖാനോടും ജൂഹി ഈ വിവരം പറഞ്ഞു. അടുത്ത ദിവസം ഷാരുഖ് ഖാൻ ഹരികൃഷ്ണൻസിന്റെ ലൊക്കേഷനിലെത്തി.

സർ എനിക്കീ സിനിമയിൽ ഒരു ഷോട്ടെങ്കിലും വേണം. എപ്പോൾ വിളിച്ചാലും വരാം എന്ന് അദ്ദേഹം പറഞ്ഞു. അത് കേട്ടതും ഞങ്ങൾ ആകെ പരിഭ്രാന്തരായി. ബാളിവുഡിന്റെ മെഗാ താരമാണ് ഓഫർ തരുന്നത്. എന്ത് ചെയ്യും. ഒടുവിൽ എന്റെ മനസ്സിലൊരു വഴി തെളിഞ്ഞു. മീര ഹരിക്കോ, കൃഷ്ണനോ എന്ന ആകാംഷ കത്തി നില്ക്കുമ്പോൾ ഷാരുഖ് വന്ന് മീരയെ സ്വന്തമാക്കുന്നതായി ഒരു ക്ലൈമാക്‌സ്. അതിന്റെ ചില ഫോട്ടോസും എടുത്തു.

Also Read
അന്ന് കുറേ നേരും നുണയും എനിക്ക് പറയേണ്ടി വന്നു; കാര്യം നടക്കണമല്ലോ; കുഞ്ചാക്കോ ബോബൻ, പ്രിയ വിവാഹത്തിൽ ദല്ലാളായ കഥ പറഞ്ഞ് മമ്മൂക്ക

അതോടെ അടുത്ത പ്രശ്‌നമായി. ഷാരുഖ് ഖാൻ ഉണ്ടെന്ന് അറിഞ്ഞാൽ കഥയുടെ ഈ ക്ലൈമാക്‌സ് പ്രേക്ഷകർ പ്രതീക്ഷിക്കും. അങ്ങനെ ആണെങ്കിൽ അത് സിനിമയുടെ കഥയെ ബാധിക്കും. അങ്ങനെ ഹരികൃഷ്ണൻസിനെ രക്ഷിക്കാൻ ഷാരുഖിനെ ഒഴിവാക്കി എന്നാണ് ഫാസിൽ പറഞ്ഞത്.

Advertisement