Home Entertainment

അന്ന് മായാവി ഫസ്റ്റ് ഷോ കാണാൻ ചെന്നപ്പോൾ അടി കിട്ടി, ഇത് മാത്രമല്ല ഇതു പോലെ തല്ല് വേറെയും കിട്ടി: തുറന്ന് പറഞ്ഞ് ഷറഫുദ്ദീൻ

36

ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമയിൽ എത്തുകയും മികച്ച സിനിമയും കഥാപാത്രവുമായി മുന്നേറുകയും ചെയ്യുന്ന താരമാണ് ഷറഫുദ്ദീൻ.

ഷാഫിയുടെ ചിൽഡ്രൻസ് പാർക്ക് ആണ് താരത്തിന്റെ റിലീസ് ആകാനുള്ള പുതിയ ചിത്രം. കോമഡി, നടൻ, വില്ലൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും ഷറഫുദ്ദീന്റെ കൈകളിൽ ഭഭ്രമായിരിക്കും.

Advertisements

ഇപ്പോഴിത മമ്മൂട്ടി ചിത്രം മായാവി കാണാൻ തിയേറ്ററിൽ എത്തിയപ്പോൾ തല്ലു കിട്ടിയ കഥ വെളിപ്പെടുത്തുകയാണ് താരം. മാത്യഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്നൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടില്ലെങ്കിൽ എന്തോ നാണക്കേട് പോലെയാണ്. എറണകുളം കവിത തിയേറ്ററിൽ നിന്നുണ്ടായ സംഭവമായിരുന്നു താരം വെളിപ്പെടുത്തിയത്.

സിനിമ തിയേറ്ററിൽ ആണുങ്ങളുടെ ക്യൂ വളരെ വലുതായിരിക്കും. അതുകൊണ്ട് സ്ത്രീകളുടെ ക്യൂ തീരുമ്പോൾ നമ്മൾ ഓടി കയറാൻ ശ്രമിക്കും.

അങ്ങനെ ഓടി കയറിയതുകൊണ്ടാണ് അടി കിട്ടിയത്. ഇത് മാത്രമല്ല ഇതു പോലെ തല്ല് കിട്ടിയ വേറേയും സംഭവങ്ങളുണ്ടെന്ന് ഷറഫുദ്ദീൻ പറയുന്നു.

Advertisement