ഷാരൂഖ് ഖാൻ എന്റെ രണ്ടാനച്ഛൻ! അനന്യ പാണ്ഡെയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അനന്യയുടെ വാക്കുകൾ സോഷ്യൽമീഡിയയിൽ വൈറൽ

209

ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്ക്കിടെ നടൻ ഷാരൂഖ് ഖാൻറെ മകൻ ആര്യൻ ഖാനുൾപ്പെടെയുള്ളവർ അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിൽ നിരവധി താരങ്ങളുടെ പേരാണ് കേസുമായി ബന്ധപ്പെട്ട് പൊങ്ങി വരുന്നത്. അക്കൂട്ടത്തിൽ അടുത്തിടെ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരാണ് നടി അനന്യ പാണ്ഡെയുടേത്.

ആര്യനുമായുള്ള അനന്യയുടെ വാട്‌സാപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം എൻസിബി ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന് ശേഷമാണ് കോടതി ആര്യൻറെ ജാമ്യം റദ്ദാക്കിയിരുന്നത്. ഇപ്പോഴിതാ അനന്യയെ എൻസിബി വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിയ്ക്കുകയാണ്.

Advertisements

ALSO READ

ആറ് വർഷമായെന്ന് തോന്നുന്നില്ല ; നയൻസിനൊപ്പമുള്ള ചിത്രം പങ്കു വച്ച് വിഘ്നേശ് ശിവൻ : ലവ് സ്‌റ്റോറി മുഴുവൻ പറയൂ എന്ന് ആരാധകർ

കഴിഞ്ഞ ദിവസം ഷാരൂഖിൻറെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയതിന് പിന്നാലെ അനന്യയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി ഹാജരാകാനും എൻസിബി ആവശ്യപ്പെട്ടിരുന്നു. അത് പ്രകാരം അച്ഛനോടൊപ്പമാണ് എൻസിബി ഓഫീസിൽ അനന്യ എത്തിയത്. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഒന്നര വരെ നീണ്ടതായാണ് റിപ്പോർട്ട്. ഇന്ന് തന്നെ താരത്തിൻറെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാൽ ഒന്നേമുക്കാലോടെ താരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ഇന്നലെ അനന്യ പാണ്ഡേയെ നർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യുറോ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. അനന്യ പാണ്ഡെ മുംബൈയിൽ ആഢംബര കപ്പിലിലെ ലഹരി പാർട്ടി കേസിലെ പ്രധാന കണ്ണിയാണെന്നും എൻസിബിക്ക് സൂചന ലഭിച്ചിട്ടുണ്ട്.

കൂടുതൽ ബോളിവുഡ് താരങ്ങളും ഇവരുടെ സംഘത്തിലുണ്ടോ എന്നതും അന്വേഷണ പരിധിയിലുണ്ട്. താരത്തിൻറെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ നർക്കോട്ടിക്‌സ് കണ്ട്രോൾ ബ്യുറോ വീട്ടിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ഷാരൂഖ് ഖാൻറെ കുടുംബവുമായി ഏറെ ബന്ധമുള്ളയാളുമാണ് നടൻ ചങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ. കുറച്ചുനാളുകൾക്ക് മുമ്പ് ഏഷ്യൻ ഏജിന് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാൻ എന്റെ രണ്ടാനച്ഛനെപ്പോലെയാണെന്ന് അനന്യ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.

തന്റെ ഉറ്റ സുഹൃത്തിൻറെ അച്ഛനായതിനാലാണതെന്നും അനന്യ പറഞ്ഞിരുന്നു. അനന്യയും ഷാരൂഖിൻറെ മക്കളായ ആര്യനും സുഹാനയും സഞ്ജയ് കപൂറിൻറെ മകൾ ഷനയയും ഉറ്റസുഹൃത്തുക്കളാണ്. ഐപിഎൽ മത്സരങ്ങളിൽ ഇവരൊരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ മുമ്പ് വൈറലായിരുന്നു.

2019-ൽ സ്റ്റുഡൻറ് ഓഫ് ദി ഇയർ 2 – വിലൂടെ സിനിമാലോകത്തെത്തിയ അനന്യ, പതി പത്‌നി ഓർ വോ, അഗ്രേസി മീഡിയം, ഖാലി പീലി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ

ഇനി അങ്ങനെ ചെയ്യുന്നത് മാന്യത അല്ലെന്ന് തോന്നി, കോമഡി ഉത്സവത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് മിഥുൻ രമേശ്

വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക്, ഹിന്ദി ബൈലിങ്കൽ സിനിമയായ ലൈഗറിലാണ് ഇപ്പോൾ അനന്യ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂ ഖാൻെ മകൻ ആര്യൻ ഖാനെ റിമാൻഡിൽ കഴിയുന്ന ആർതുർ റോഡ് ജയിലിൽ എത്തി സന്ദർശിച്ചിരുന്നു. ആര്യന്റെ ജാമ്യാപേക്ഷ കോടതി ഓക്ടോബർ 26നാണ് ഇനി പരിഗണിക്കാനിരിക്കുന്നത്. നടിയുമായുള്ള രഹസ്യ ചാറ്റുകളും മറ്റും ആര്യന് എതിരായതിനാലും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇത് വരെ ആര്യന് കോടതി ജാമ്യ നിഷേധിയ്ക്കുകയായിരുന്നു.

 

Advertisement