പ്രണയജോഡികളായ ഷാരുഖ് ഖാനും കാജോളും ഒന്നിക്കുന്നു

28

എവർ ഗ്രീൻ പ്രണയജോഡികളായ ഷാരുഖ് ഖാനും കാജോളും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ട്. രാജ്കുമാർ ഹിരാനിയുടെ പുതിയ ചിത്രത്തിലാണ് താരങ്ങൾ ഒന്നിക്കുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഷാരുഖിനും കാജോളിനും പുറമെ വിദ്യാ ബാലൻ, തപ്സി പന്നു, മനോജ് ബാജ്പേയി, ബോമൻ ഇറാനി എന്നിവരും അഭിനയിക്കുന്ന ഒരു സോഷ്യൽ കോമഡി ചിത്രമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also read

Advertisement

തന്റെ പ്രിയപ്പെട്ട ‘ബമിന്’ പിറന്നാൾ ആശംസയുമായി നസ്രിയ

കഴിഞ്ഞ വർഷമാണ് ഷാരുഖും കാജോളും ഒന്നിച്ച എക്കാലത്തെയും പ്രണയ ചിത്രമായ ദിൽവാലെ ദുൽഹാനിയ ലെ ജയെങ്കെയുടെ 25-ാം വാർഷികം ആഘോഷിച്ചത്.

ഇന്ത്യയിൽ നിന്നും (പഞ്ചാബ്), കാനഡയിലേക്ക് കുടിയേറിപാർക്കുന്ന ഒരു കുടുംബത്തിന്റെ യാത്രയെ അടിസ്ഥാനമാക്കിയാണ് രാജ്കുമാർ ഹിരാനി ചിത്രം നിർമ്മിക്കുന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിൽ ഷാരൂഖിന്റെ ഭാര്യയായാണ് കാജോൾ എത്തുന്നത്. തപ്സി പമ്മു റിപ്പോർട്ടർ ആയും വിദ്യാബാലൻ ഷാരൂഖിനെ യാത്രയിൽ സഹായിക്കുന്ന സ്ത്രീയുമായാണ് ചിത്രത്തിൽ എത്തുന്നത്.

മനോജ് ബാജ്പേയിയും ബോമൻ ഇറാനിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ചിത്രത്തെപ്പറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങളൊന്നും തന്നെ ഇത് വരെയും വന്നിട്ടില്ല.

Also read

പ്രതീഷിക്കാതെ അന്ന് ഡിക്യുവിന്റെ പൈസ അക്കൗണ്ടിലെത്തി : ദുൽഖറിനെ കുറിച്ച് നിർമൽ പാലാഴിയുടെ പോസ്റ്റ്

രാജ്കുമാർ ഹിരാനിയും ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ആയ റെഡ് ചില്ലി എന്റർടൈൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2022 ഏപ്രിലിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ശാന്തനു മൊയ്ത്രയും, വരികൾ സ്വാനന്ദ് കിർകിറിന്റേതുമാണ്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement