പ്രതീഷിക്കാതെ അന്ന് ഡിക്യുവിന്റെ പൈസ അക്കൗണ്ടിലെത്തി : ദുൽഖറിനെ കുറിച്ച് നിർമൽ പാലാഴിയുടെ പോസ്റ്റ്

32

ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നടൻ നിർമൽ പാലാഴി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. സലാല മൊബൈൽസ് എന്ന സിനിമയിലാണ് ദുൽഖറിനൊപ്പം നിർമൽ അഭിനയിക്കുന്നത്.

Also read

Advertisement

അസഭ്യം പറഞ്ഞപ്പോഴാണ് ശക്തമായി പ്രതികരിച്ചതെന്ന് ഗൗരിനന്ദ : പെൺകുട്ടിയ്‌ക്കെതിരെ കേസെടുത്ത് ചടയമംഗലം പോലീസ് ; വ്യാപക പ്രതിഷേധത്തെ തുടർന്ന് വിശദീകരണവുമായി പോലീസ്

എന്നാൽ 2014ൽ അപകടം പറ്റിയപ്പോൾ പ്രതീക്ഷിക്കാത്ത ഒരു തുക ദുൽഖറിന്റെ വകയായി അക്കൗണ്ടിലെത്തിയെന്നാണ് താരം ഇപ്പോൾ പറയുന്നത്. എഴുന്നേറ്റ് ശരിയാവും വരെ തന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിളിച്ചന്വേഷിച്ചെന്നും നിർമൽ പാലാഴി പറയുന്നുണ്ട്.

നിർമൽ പാലാഴിയുടെ കുറിപ്പ് വായിയ്ക്കാം:

‘സലാല മൊബൈൽസ്’എന്ന സിനിമയിൽ ഒരു ചെറിയ സീനിൽ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാൽ ഞാൻ അന്ന് കൂടെ അഭിനയിച്ചിരുന്ന ആൾ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു.

പക്ഷെ 2014ൽ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിൽ dq വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടൻ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.

Also read

ഐശ്വര്യ രണ്ടാമതും ഗർഭിണിയാണോ എന്ന് ആരാധകർ ; വൈറലായി പുതിയ ചിത്രങ്ങൾ

നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം. ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ?? happy birthday Dulquer salman

Advertisement