ഐശ്വര്യ രണ്ടാമതും ഗർഭിണിയാണോ എന്ന് ആരാധകർ ; വൈറലായി പുതിയ ചിത്രങ്ങൾ

288

സിനിമ മേഘലയിൽ ഗോസിപ്പുകൾക്ക് പഞ്ഞമില്ല്. പ്രധാനമായും ‘ഗർഭ ഗോസിപ്പുകൾ’ കുറവല്ല. ഐശ്വര്യ റായി തന്നെ പല തവണ ഗോസിപ്പുകൾക്ക് ഇരയായ ശേഷമാണ് ഒടുവിൽ, അതെ ഞാൻ ഗർഭിണിയാണ് എന്ന് ലോകത്തെ അറിയിച്ചത്.

ആരാധ്യയെ ഐശ്വര്യ ഗർഭം ധരിച്ചത് മുതൽ ബോളിവുഡ് സിനിമാ വാർത്തകൾക്ക് ചാകരയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യ രണ്ടാമതും ഗർഭിണിയാണ് എന്നാണ് പുതിയ ഗോസിപ്പുകൾ.

Advertisement

Also read

നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിൽ കരുതി വച്ചിരുന്നിട്ട് ഒരു കാര്യവുമില്ല ; ഉർവ്വശിയെ കുറിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ വാക്കുകൾ

കഴിഞ്ഞ ദിവസം, വരലക്ഷ്മി ശരത് കുമാർ തന്റെ സോഷ്യൽ മീഡിയ പേജിൽ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരബാദിൽ എത്തിയ ഐശ്വര്യയ്ക്കും അഭിഷേക് ബച്ചനും ഒപ്പം നിന്ന് എടുത്ത ചിത്രങ്ങളാണ് വരലക്ഷ്മി പങ്കുവച്ചത്.

പൊന്നിയൻ സെൽവം എന്ന ചിത്രത്തിൽ വരലക്ഷ്മിയുടെ അച്ഛൻ ശരത്കുമാർ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അങ്ങനെയാണ് ഈ കൂടിക്കാഴ്ച സാധ്യമായത്.

എന്ത് തന്നെയായാലും ഐശ്വര്യ റായിക്കും കുടുംബത്തിനും ഒപ്പം നിന്ന് വരലക്ഷ്മി എടുത്ത ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

Also read

വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും ; ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

കറുത്ത നിറത്തിലുള്ള സിംപിൾ വേഷത്തിലും ഐശ്വര്യ റായി സുന്ദരിയായിരുന്നു. ധാരാളം കമന്റുകൾ ഫോട്ടോയ്ക്ക് കീഴിൽ വന്നിട്ടുണ്ട്. അതിൽ ചില കമന്റുകൾ ഐശ്വര്യ വീണ്ടും ഗർഭിണിയാണോ എന്ന തരത്തിലാണ്.

ഐശ്വര്യ രണ്ടാമതും ഗർഭിണിയാണോ എന്നാണ് ചില ആരാധകരുടെ ചോദ്യം. അതെ ഗർഭിണിയാണെന്ന് സ്ഥിരീകരിയ്ക്കുന്ന കമന്റുകളും വരുന്നുമുണ്ട്.

ഫോട്ടോ എന്തായാലും സംശയത്തിന് ഇട നൽകുന്നുണ്ട് എന്നാണ് ഭൂരിഭാഗം ആളുകളുടെയും പറയുന്നത്. എന്ത് തന്നെയായാലും ഔദ്യോഗികമായി വിവരം പുറത്ത് വിടുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.

 

Advertisement