ഉർവ്വശി ചേച്ചി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമ്മൾ മനസ്സിൽ കരുതി വച്ചാൽ പണിപാളും; ഉർവ്വശിയുടെ അഭിനയത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

71

മലയാളത്തിലെ എക്കാലത്തേയും സൂപ്പർ നായികയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണം എന്നീ മോഘലയിലെല്ലാം ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നായികാ വേഷമായാലും , നെഗററീവ് വേഷങ്ങളായാലും, കോമഡി വേഷമായാലും എല്ലാം ഉർവ്വശിയുടെ കയ്യിൽ ഭദ്രമാണ്.

Advertisement

Also read

ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട് ; അവരുടെ വീഡിയോ കണ്ടപ്പോൾ എനിയ്ക്ക് വിഷമം തോന്നിയെന്ന് ശ്രീജ നായർ

ഉർവശി ഇപ്പോൾ ചെന്നൈയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇപ്പോൾ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഉർവശിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ലോക സിനിമയിൽ തന്നെ ഉർവശിയെ പോലെ ടൈംമിംഗ് ഉള്ള ഒരു നടിയെ കണ്ടെത്താൻ കഴിയുക എന്നത് പ്രയസമാണെന്ന് വിനീത് പറയുന്നു. തനിക്ക് ഉർവശിയുമായി സ്‌ക്രീൻ പങ്കിടാൻ അവസരം ലഭിച്ചപ്പോൾ ടെൻഷനല്ല തോന്നിയതെന്നും, മറിച്ചു ത്രിൽ ആണെന്നും വിനീത് പറയുന്നുണ്ട്.

ഉർവശി ചേച്ചിക്കൊപ്പം അഭിനയിക്കാൻ നിന്നാൽ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിൽ കരുതി വച്ചിരുന്നാൽ പണി പാളും. അതൊക്കെ അങ്ങ് മായ്ച്ചു കളഞ്ഞേക്കണം, എന്നിട്ട് ഉർവശി ചേച്ചി ഒരു സാധനം അങ്ങോട്ട് ഇടും. അതിന്റെ ബലത്തിൽ ആയിരിക്കും പിന്നീട് നമ്മുടെ പ്രകടനം. ഞാൻ കണ്ടിട്ടുള്ളതിൽ ഇത്രയും ടൈമിംഗുള്ള ആർട്ടിസ്റ്റ് വേറെയില്ല.

Also read

മീനൂട്ടി ആരേയും ഹേർട്ട് ചെയ്യാത്തയാളാണ്, നല്ല മോളാണെന്ന് ദിലീപ്, അവൾക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ടെന്ന് അവതാരക ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

ലോക സിനിമയിൽ പോലും ഇങ്ങനെയുള്ള അഭിനേതാക്കാളുണ്ടോ? എന്ന കാര്യത്തിൽ സംശയമാണ്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഉർവശി ചേച്ചിയുടെ ആ സ്റ്റൈൽ ഞാൻ എൻജോയ് ചെയ്യാൻ തുടങ്ങി. മുന്നിൽ നിന്ന് അഭിനയിക്കുമ്പോൾ എല്ലാവരെയും പോലെ എനിക്ക് പേടിയല്ലായിരുന്നു. വല്ലാത്ത ത്രിൽ ആയിരുന്നു. എനിക്ക് ലഭിച്ച വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് ഉർവശി ചേച്ചിക്കൊപ്പം സ്‌ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞത് എന്നും വിനീത് കൂട്ടിചേർത്തു.

Advertisement