മീനൂട്ടി ആരേയും ഹേർട്ട് ചെയ്യാത്തയാളാണ്, നല്ല മോളാണെന്ന് ദിലീപ്, അവൾക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ടെന്ന് അവതാരക ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

65

ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി സിനിമയിലൊന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആരാധകർ ഒരുപാടാണ്. അടുത്തിടെയായിരുന്നു താരപുത്രി സോഷ്യൽ മീഡിയയിൽ സജീവമായത്. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

മാതാപിതാക്കൾ വഴിപിരിയുന്ന സമയത്ത് അച്ഛനൊപ്പം പോവാനാണ് താൽപര്യമെന്ന് മീനാക്ഷി വ്യക്തമാക്കുകയായിരുന്നു. മകളുടെ കരുതലിനെക്കുറിച്ചും പിന്തുണയെക്കുറിച്ചുമെല്ലാം വാചാലനായെത്താറുണ്ട് ദിലീപ്. മകളെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement

മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവൾ ആരേയും ഹേർട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കിൽ ചോദിച്ചാൽ നല്ല മോളാണെന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. അവൾക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ട്, വളരെ ഡിപ്ലോമാറ്റിക്കാണെന്നായിരുന്നു അവതാരക പറഞ്ഞത്.

Also read

ദൈവം ഇന്ന് എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ് ; സന്തോഷം അറിയിച്ച് സംവിധായകൻ പ്രിയദർശൻ

ഓണപ്പരിപാടിക്കിടയിലായിരുന്നു ദിലീപിനോട് മീനാക്ഷിയെക്കുറിച്ച് ചോദിച്ചത്. സോഷ്യൽമീഡിയയിലൂടെ ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മീനാക്ഷിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. മകളുടെ പിന്തുണയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് ദിലീപ്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിലും അച്ഛനെ സഹായിക്കാറുണ്ട് മകൾ. മകൾ വേണ്ടെന്ന് പറഞ്ഞ സിനിമയോ കഥാപാത്രമോ താൻ ഏറ്റെടുക്കാറില്ലെന്ന് മുൻപ് ദിലീപ് വ്യക്തമാക്കിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും മകളുടെ കാര്യങ്ങളിൽ അങ്ങേയറ്റത്തെ ശ്രദ്ധയായിരുന്നു ദിലീപിന്. താൻ ലൊക്കേഷനിൽ നിന്നും തിരിച്ചുവരുന്നത് നോക്കിയിരിക്കുമായിരുന്നു മകൾ. രണ്ടാമതൊരു വിവാഹത്തിനായി തന്നെ നിർബന്ധിച്ചത് മീനാക്ഷിയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു.

സിനിമാരംഗങ്ങളെ വെല്ലുന്ന തരത്തിലുള്ള കാര്യം ജീവിതത്തിൽ അരങ്ങേറിയപ്പോൾ അച്ഛന് ധൈര്യം പകർന്ന് മീനാക്ഷി കൂടെയുണ്ടായിരുന്നു. കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും ബോൾഡായാണ് അന്ന് താരപുത്രി പ്രതികരിച്ചത്. ഭാവമാറ്റങ്ങളേതുമില്ലാതെ സ്വാഭാവികമായാണ് മാധ്യമങ്ങൾക്ക് മുന്നിലും താരപുത്രി പെരുമാറിയത്. പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ പിന്തുണയയായിരുന്നു ആരാധകരും നൽകിയത്.

Also read

ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ? സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടി ഇനിയയുടെ ഹോട്ട് ഫോട്ടോഷൂട്ട്

മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലാകാറുണ്ട്. ടിക് ടോകിലെ അഭിനയ പരീക്ഷണവും ഡാൻസ് വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. അടുത്ത സുഹൃത്തായ ആയിഷ നാദിർഷയുടെ വിവാഹ ചടങ്ങിൽ നമിത പ്രമോദിനൊപ്പമായാണ് മീനാക്ഷി ചുവടുവെച്ചത്. കുടുംബസമേതാമായാണ് അന്ന് ദിലീപെത്തിയത്. ഇവരുടെ ചിത്രങ്ങളും വീഡിയോയും ആരാധകരും ഏറ്റെടുത്തിരുന്നു.

തന്റെ പോസ്റ്റിന് കീഴിലെ വിമർശനങ്ങൾക്കൊന്നും മീനാക്ഷി പ്രതികരിക്കാറില്ല. കുടുംബകാര്യങ്ങൾ തികച്ചും സ്വകാര്യമാക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ദിലീപ്. ആ ശൈലി തന്നെയാണ് മകളും പിന്തുടരുന്നത്.

 

 

Advertisement