ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ? സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടി ഇനിയയുടെ ഹോട്ട് ഫോട്ടോഷൂട്ട്

176

മലയാളത്തിലും തമിഴിലും സജീവമായ നടിയാണ് ഇനിയ. ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ, മാമാങ്കം എന്നീ ചിത്രങ്ങളിൽ ഇനിയ അഭിനയിച്ചിട്ടുണ്ട്.. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചത് താരമാണ്.

Advertisement

Also read

വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും ; ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ഇനിയ. ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിലും യാതൊരു മടിയും നടി കാണിക്കാറില്ല. ഇപ്പോൾ ഇനിയ പങ്കുവെച്ച പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സ്വതന്ത്രമാവൂ, സത്യമാവൂ, നിങ്ങളാകൂ എന്ന ക്യാപ്ഷനോടെയാണ് ഇനിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമർ ലുക്കിലാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രങ്ങളിൽ ഇനിയ പ്രത്യക്ഷപ്പെടുന്നത്. ഫുൾസ്ലീവ് ഡീപ്നെക് ടോപ്പും പാന്റുമാണ് ഇനിയയുടെ വേഷം. നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.

നേരത്തെ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കി നടി രംഗത്ത് എത്തിയിരുന്നു. ഗ്ലാമർ ചെയ്യുന്നത് മോശം കാര്യമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നാണ് താരം പറഞ്ഞത്, മോഡലിങ് രംഗത്ത് നിൽക്കുന്നത് കൊണ്ട് എനിക്ക് ഷോർട്സ് ഇടാനോ സ്ളീവ്ലെസ് ഡ്രസ് ഇടാനോ മടിയൊന്നുമില്ല എന്നും താരം തുറന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു നാണം കുണുങ്ങി പെൺകുട്ടിയായല്ല, സിറ്റിയിലാണ് വളർന്നത്. ഗ്ലാമർ ചെയ്യുന്നത് കുറ്റമാണെന്നോ മോശം കാര്യമാണെന്നോ എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ച് എന്റെ ഒരു കംഫർട്ടബിൾ ലെവലിൽ നിന്ന് കൊണ്ട് ഗ്ലാമർ വേഷങ്ങൾ ചെയ്യാറുണ്ട്.

Also read

എന്തിനാണ് ഇത്രയും മേക്കപ്പ് നിങ്ങളെ കാണാൻ ഒരു രസവുമില്ലെന്ന് ആരാധകൻ, കിടിലൻ മറുപടിയുമായി ലക്ഷ്മി ജയൻ

എന്റെ ഒരു ഫോട്ടോ ഷൂട്ടിലെ ഫോട്ടോ കണ്ടിട്ട് ഒരാൾ കമന്റിട്ടിരുന്നു. അതീവസുന്ദരിയായി, പുത്തൻ രൂപത്തിൽ, ഫുൾ ഗ്ലാമർ വേഷത്തിൽ, ആരെയും മയക്കും, ഇനിയ; അങ്ങനെ എന്തൊക്കെയോ ആയിരുന്നു കമന്റ്. അതേ കുറിച്ച് അഭിപ്രായം അറിയാൻ ഒരു ദേശീയ മാധ്യമത്തിന്റെ പ്രതിനിധി വിളിച്ചിരുന്നു. അവരോട് ഞാൻ ചോദിച്ചതാണ് ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ എന്നും ഇനിയ കൂട്ടി ചേർത്തു.

 

Advertisement