എന്തിനാണ് ഇത്രയും മേക്കപ്പ് നിങ്ങളെ കാണാൻ ഒരു രസവുമില്ലെന്ന് ആരാധകൻ, കിടിലൻ മറുപടിയുമായി ലക്ഷ്മി ജയൻ

142

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ടെലിവിഷനിലെ ഏറ്റവു വലിയ റിയാലിറ്റി ഷോ ആയിരുന്നു ബിഗേബോസ് മലയാളം പതിപ്പ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കൂടി ആയിരുന്നു ബിഗ് ബോസ്. ഹിന്ദിയിൽ ആദ്യം ആരംഭിച്ച ഷോ വലിയ വിജയമായതോടെ മലയാളത്തിലേയ്ക്കും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരംഭിക്കുകയായിരുന്നു.

ബിഗ് ബോസ് മലയാളം ഷോ സീസൺ 1 ആരംഭിക്കുന്നത് 2018ൽ ആയിരുന്നു. ഇപ്പോൾ ബിഗ്‌ബോസിന്റെ മൂന്ന് സീസൺ കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ബിഗ് ബോസ് സീസൺ 3 ന്റെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞത്. ആഗസ്റ്റ് 1 നാണ് ഫിനാലെ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നത്.

Advertisement

Also Read
സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും അല്ലിമോൾ ; മകൾ എഴുതിയ ഒരു ഗാനത്തിന്റെ വരികൾ പങ്കു വച്ച് സുപ്രിയ പൃഥ്വിരാജ്

ബിഗ്‌ബോസിന്റെ ആരാധകരായ പ്രേക്ഷകർ ആകാംക്ഷയോടെ ഫിനാലെയ്ക്കായി കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ നിറയെ ബിഗ്‌ബോസ് താരങ്ങളുടെ ഫിനാലെ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാണ്. താരങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ചത്രങ്ങളും വീഡിയോകളും പങ്കുവെയ്ക്കുന്നത്.

ഡിംപൽ, മണിക്കുട്ടൻ, സൂര്യ, അനൂപ് , മജ്‌സിയ, ലക്ഷ്മി ജയൻ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോൾ സേഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഗായിക ലക്ഷ്മി ജയൻ പങ്കുവെച്ച വീഡിയോണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്.

ലക്ഷ്മിയുടെ റീൽസ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാൻ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാൽ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നൽകിയത്. ഇത് ഫിൽറ്റർ എഫക്ട് ആണ്. മേക്കപ്പ് കുറവാണെന്നും അത് ഏഷ്യനെറ്റിൽ വരുമ്പോൾ മനസ്സിലാകുമെന്നും ലക്ഷക്ഷ്മി മറുപടിയായി കുറിച്ചു.

Also Read
ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവർ ആരുമല്ല ; പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അർത്ഥന

ഫിനാലെയ്ക്ക് ശേഷം താരങ്ങൾ നാട്ടിൽ മടങ്ങി എത്തിയിട്ടുണ്ട്. മണിക്കുട്ടനാണ് സീസൺ 3 യുടെ വിജയി. രണ്ടാം സ്ഥാനം സായി വിഷ്ണുവാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്ന് ഡിംപൽ. നാല് റംസാൻ. അഞ്ചാം സ്ഥാനം അനൂപിനാണ്. കിടിലൻ ഫിറോസ്, ഋതു, നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളിൽ എന്നാണറിയുന്നത്.

Advertisement