ലാൽ ജോസിന്റെ സിനിമയിൽ ദിലീപിന്റെ നായികയായിട്ട് എനിക്ക് അവസരം വന്നു, സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കി: പാടാത്ത പൈങ്കിളി വില്ലത്തി നടി അഞ്ജിത

679

മലയാളം ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് പാടാത്ത പൈങ്കിളി എന്ന പരമ്പര. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സീരിയലിന് ആരാധകരും ഏറെയാണ്. പാടാത്ത പൈങ്കിളി സീരിയലിൽ വില്ലത്തി വേഷത്തിൽ നിറഞ്ഞ് നിൽക്കുകയാണ് നടി അഞ്ജിത.

നേരത്തെ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള അഞ്ജിത സീരിയൽ സംവിധായകൻ സുധീഷ് ശങ്കറുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ അഭിനയ രംഗത്തോട് വിട പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഭർത്താവ് തന്നെ സംവിധാനം ചെയ്യുന്ന പരമ്പരയിലൂടെ തിരിച്ച് വന്നിരിക്കുകയാണ് അഞ്ജിത. അതേ സമയം ആരും നിർബന്ധിച്ചിട്ടല്ല സ്വന്തം തീരുമാനത്തിലാണ് അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നാണ് നടി പറയുന്നത്.

Advertisements

ആദ്യം അഭിനയിക്കുന്നത് തന്നെ താൽപര്യമുണ്ടായിട്ടല്ല. അങ്ങനെ സംഭവിച്ച് പോയതാണ്. സിനിമയിലേക്ക് വന്ന അവസരവും താൻ വേണ്ടെന്ന് വെച്ചിരുന്നു. ഇപ്പോഴാണ് തനിക്ക് അതിന്റെ വാല്യൂ തിരിച്ചറിയാൻ സാധിച്ചതെന്നാണ് താരം പറയുന്നത് . ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു അഞ്ജിതയുടെ വെളിപ്പെടുത്തൽ.

Also Read
ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവർ ആരുമല്ല ; പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അർത്ഥന

ഞാൻ വിവാഹം കഴിഞ്ഞ് പോകുന്നത് പ്രത്യേകിച്ച് അനൗൺസ്മെന്റ് ചെയ്തൊന്നുമല്ല. നിശ്ചയം കഴിഞ്ഞ് ആറ് മാസത്തിന് ശേഷമായിരുന്നു വിവാഹം. ഞാൻ എവിടെ പോയി എന്നോ, അയ്യോ കാണുന്നില്ലല്ലോ എന്നോ ആർക്കും തോന്നിയില്ല. അതുപോലെ തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ തിരിച്ച് വരികയും ചെയ്തു. അറേഞ്ച്ഡ് കം ലവ് മ്യാരേജ് പോലെ ആയിരുന്നു തന്റെ വിവാഹം.

പുള്ളി എന്റെ അടുത്ത് ഇഷ്ടം പറഞ്ഞു. പക്ഷേ എനിക്ക് ആടി പാടി നടക്കാനൊന്നും ഇഷ്ടമല്ല. വീട്ടുകാർക്ക് കുഴപ്പമില്ലെങ്കിൽ എനിക്കും കുഴപ്പില്ല. ഇനി അഭിനയിക്കുന്നില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത്. അന്നൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ അഭിനയിക്കില്ലെന്നാണ് കേട്ടിരുന്നത്. പക്ഷേ ഈ ഇൻഡസ്ട്രി എന്ന് പറയുന്നത് ഭയങ്കര അനുഗ്രഹമാണ്. കോടിക്കണക്കിനുള്ള ആളുകളിൽ വളരെ കുറച്ച് പേർക്കെ അഭിനയിക്കാനുള്ള അവസരം കിട്ടു.

അത് നഷ്ടപ്പെടുത്തിയത് അന്നെനിക്ക് അതിന്റെ മൂല്യം അറിയില്ലാത്തത് കാണ്ടാണ്. അഭിനയം നിർത്തിയിട്ടും എനിക്ക് നഷ്ടബോധം ഒന്നും തോന്നിയില്ല. ഇപ്പോൾ അതിന്റെ വാല്യൂ എനിക്ക് മനസിലാകുന്നുണ്ട്. ഇപ്പോ ഞാനിതിനെ പാഷനായിട്ടും പ്രൊഫഷനായിട്ടുമാണ് കാണുന്നത്. മുൻപ് സിനിമയിലേക്ക് ഓഫർ വരുമ്പോൾ ഒരു കാരണവും ഇല്ലാതെ ഞാൻ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കുമായിരുന്നു.

നമ്മുടെ മുഖം മറ്റൊരാൾ തിരിച്ചറിയുക എന്നത് വലിയ കാര്യമാണ്. ഞാനത് തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷത്തോളം ഗ്യാപ്പ് വന്നു. ആ സമയത്തും പേര് പറഞ്ഞ് ചിലർ വന്ന് ചോദിക്കാറുണ്ട്. കുട്ടികൾ ഒക്കെ സ്വന്തം കാലിൽ ആയപ്പോൾ എന്നാൽ പിന്നെ റീ എൻട്രി നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. മുൻപ് ഞാൻ സിനിമ ചെയ്യുന്നില്ലെന്ന് പറയുമ്പോൾ അതെന്താ ചെയ്യാത്തതെന്ന് പലരും ചോദിക്കാറുണ്ട്.

Also Read
ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നത്, ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ

ലാൽ ജോസ് സാറിന്റെ സിനിമയിൽ ദിലീപിന്റെ നായികയായിട്ടും എനിക്കും അവസരം വന്നു. എന്നിട്ടും എനിക്ക് താൽപര്യമില്ലെന്ന് പറയുമ്പോൾ അവർക്കെല്ലാം ദേഷ്യം വരും. ഞാൻ സിനിമയിലേക്കാണ് വിളിക്കുന്നത്, നിങ്ങൾ ചെയ്താലെന്താണെന്ന് ലാൽ ജോസ് ദേഷ്യപ്പെട്ട് ചോദിച്ചിട്ടുണ്ട്. ഞാൻ ഓരോ വർക്ക് ചെയ്യുമ്പോഴും ഇതോടെ മതി എന്ന് തോന്നുന്നത് കൊണ്ടാവാം.

അതിന്റെ സീരിയസ്നെസ് മനസിലാവാത്തത് കൊണ്ടുമാവാമെന്ന് അഞ്ജിത പറയുന്നു. ഇനി സിനിമയിലേക്ക് നല്ല കഥാപാത്രം വന്നാൽ തീർച്ചയായും ചെയ്യും. പക്ഷേ ആരോടും ചാൻസ് ചോദിച്ച് പോവില്ലെന്നും അഞ്ജിത പറയുന്നു.

Advertisement