ഒരു കുറ്റബോധവും ഇല്ല, ഈ അധ്യായം അവസാനിപ്പിക്കുകയാണ്, താൻ ഭർത്താവിനെ ഒഴിവാക്കുകയാണെന്ന് മിയാ ഖലീഫ, വിവാഹ മോചനം നേടിയ വിവരം പുറത്തുവിട്ട് താരം

670

ലോകം മുഴുവൻ ആരാധകരുള്ള നീല ചിത്ര നായികയാണ് മിയാ ഖലീഫ. നീല സിനിമകളിലെ അഭിനയം നിർത്തി എങ്കിലും ഇന്നും ലോകം മുഴുവൻ ആരാധകരുള്ള മോഡലും അഭിനേത്രിയുമാണ് മിയാ ഖലീഫ. താരത്തിന്റെ വിവാഹബന്ധം തകർന്നതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം.

2020 ജൂൺ 10 ന് ആയിരുന്നു താരം വിവാഹം കഴിച്ചത്. ഇപ്പോഴിതാ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് മിയാ ഖലീഫ. താരം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്ബെർഗായിരുന്നു മിയയുടെ ഭർത്താവ്.

Advertisements

ഒരു വർഷത്തിലേറെ ആയി ദാമ്പത്യ ജീവിതം ശരിയാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും മിയ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്.

Also Read
ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവർ ആരുമല്ല ; പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അർത്ഥന

പ്രത്യേകം ജീവിതം ആരംഭിക്കുക ആണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്നും മിയ കുറിച്ചു. തങ്ങൾ എപ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ് ഉള്ളതെന്ന് മിയ കുറിക്കുന്നു.

സിനിമ വിട്ടെങ്കിലും ഇന്നും മിയയ്ക്ക് നിറയെ ആരാധകരുണ്ട്. വിവാദങ്ങൾക്കിടെ കർഷക സമരത്തിന് പൂർണ പിന്തുണയറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലും മിയ ഖലീഫ സജീവ സാന്നിധ്യം ആയിരുന്നു. അതേ സമയം നീല സിനിമകളിൽ അഭിനയിച്ചതിൽ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്. എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിർമാണ കമ്പനികളും കണ്ടിരുന്നത്.

21 വയസ്സിലായിരുന്നു ഞാൻ ഇത്തരം സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്റെ കയ്യിൽ ഇന്ന് ഒന്നുമില്ല. എനിക്ക് സ്വന്തമായി ഒരു ലീഗൽ അഡൈ്വസർ പോലുമില്ല. എനിക്കിന്ന് പൊതുനിരത്തിൽ ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവൻ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു.

Also Read
സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും അല്ലിമോൾ ; മകൾ എഴുതിയ ഒരു ഗാനത്തിന്റെ വരികൾ പങ്കു വച്ച് സുപ്രിയ പൃഥ്വിരാജ്

എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കൽ മാത്രമേ ഞാൻ എന്റെ പേര് ഗൂഗിൾ ചെയ്തു നോക്കിയിട്ടുള്ളൂ. ഇത്തരം സിനിമയുടെ പേരിൽ പല പെൺകുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എനിക്ക് ധാരാളം ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കരാറിന്റെ പേരിൽ പല പെൺകുട്ടികളും നീല സിനിമ ചെയ്യാൻ നിർബന്ധിക്കപ്പെടുകയാണെന്നുമായിരുന്നു മിയയുടെ വെളിപ്പെടുത്തൽ.

Advertisement