ഞാൻ അത് ഏറ്റെടുത്താൽ ചതിയാകും, ദിലീപ് നിർബന്ധിച്ച് പറഞ്ഞിട്ട് പോലും ഞാൻ കേട്ടില്ല: വെളിപ്പെടുത്തലുമായി നാദിർഷ

9126

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിൽ എത്തി തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നാദിർഷ. ഒരു കാലത്ത് കേരളത്തിലെ പാരഡി ഗാനങ്ങളുടെ കുലപതി ആയിരുന്നു നാദിർഷ. വിഡി രാജപ്പൻ കഴിഞ്ഞാൽ പാരഡി ഗാനങ്ങളിലൂടെ ഒരു ട്രെൻഡ് തന്നെ തീർത്ത കലാകാരനായിരുന്നു നാദിർഷ.

അതേ സമയം ഒരു നടനാവാൻ ആഗ്രഹിച്ച നാദിർഷ പിന്നീട് മലയാള സിനിമയിലെ വിവിധ മേഖലകളിൽ അദ്ദേഹം തിളങ്ങുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെയാണ് ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ അഭിനയത്തിൽ അത്രയധികം തിളങ്ങാൻ നാദിർഷയ്ക്കായില്ല. എന്നാൽ ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, സംവിധായകൻ എന്നീ മേഖലകളിൽ ശോഭിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Advertisements

അമർ അക്ബർ അന്തോണി എന്ന 2015 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിർഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലൂടെ ജനപ്രിയ സംവിധായകൻ എന്ന പേര് നാദിർഷയ്ക്ക് ലഭിക്കുകയായിരുന്നു.

Also Read
സോഷ്യൽ മീഡിയയിൽ താരമായി വീണ്ടും അല്ലിമോൾ ; മകൾ എഴുതിയ ഒരു ഗാനത്തിന്റെ വരികൾ പങ്കു വച്ച് സുപ്രിയ പൃഥ്വിരാജ്

ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിർഷ. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിൽ പങ്കെടുക്കവെയാണ് നാദിർഷയുടെ തുറന്നു പറച്ചിൽ. സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയോ എന്നുള്ള ബ്രിട്ടാസിന്റെ ചോദ്യത്തിന് നാദിർഷ കൊടുത്ത മറുപടി ഇങ്ങയായിരുന്നു:

ഇല്ല, സിനിമയിലേയ്ക്ക് വരാനുള്ള സമയം ഇതായിരുന്നു എന്നാണ് നാദിർഷ പറഞ്ഞത്. നാദിർഷയെക്കാളും അനുഭവ സമ്പത്ത് കുറഞ്ഞ പലരും ഇന്ന് സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും ബ്രിട്ടാസ് വൈകിയതിന്റെ കാരണം ആരാഞ്ഞ് കൊണ്ട് വീണ്ടും ചേദിക്കുന്നു. സിനിമയെ കുറിച്ച് കൂടുതൽ അറിയാവുന്നത് കൊണ്ടാണ് വൈകിയതെന്നായിരുന്നു നാദിർഷയുടെ മറുപടി. സിനിമ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പഠിച്ച് വേണം സിനിമ ചെയ്യാൻ.

കോടികൾ ചെലവാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. അത് അറിയാൻ പാടില്ലാത്ത ഞാൻ ചെയ്യാമെന്ന് ഏൽക്കുന്നത് ആ നിർമ്മാതാവിനോട് ചെയ്യുന്ന കൊല ചതിയാണ്. നല്ല സിനിമ ചെയ്തു അല്ലെങ്കിൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേൾക്കാനാണ് ഇഷ്ടമെന്നു മറുപടിയായി നാദിർഷ പറഞ്ഞു.

Also Read
ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവർ ആരുമല്ല ; പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അർത്ഥന

അതേ സമയം തന്റെ ഉറ്റ ചങ്ങാതിയായ ദിലീപ് സിനിമ സംവിധാനം ചെയ്യാൻ നിർബന്ധിച്ചതിനെ കുറിച്ചും നാദിഷ അഭിമുഖത്തിൽ പറയുന്നുണ്ട്. നിരവധി തവണ ദിലീപ് സിനിമ ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഞാൻ പറഞ്ഞത് അതിനുള്ള നല്ലൊരു തിരക്കഥയും സമയവും വരുമെന്നാണ്.

കുറെ നിർമ്മാതാക്കൾ തന്നെ സിനിമ ചെയ്യാൻ സമീപിച്ചിട്ടുണ്ടെന്നും നാദിർഷ അഭിമുഖത്തിൽ പറയുന്നു. എന്നാൽ അതൊന്നും താൻ ഏറ്റെടുത്തില്ലെന്നും താരം പറയുന്നു. 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണിക്ക് ശേഷം രണ്ട് ചിത്രങ്ങൾ കൂടി നാദിർഷ സംവിധാനം ചെയ്തിരുന്നു.

അമർ അക്ബർ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജുമായിരുന്നു രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വൻ വിജയം നേടിയിരുന്നു. 2019 ൽ പുറത്തിറങ്ങിയ മേരാനാ ഷാജിയാണ് നാദിർഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം.

കേശു ഈ വീടിന്റെ നാഥൻ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദിലീപ് നായകനായി എത്തുന്ന ഈ സിനിമയിൽ ഉർവ്വശിയാണ് നായിക. ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചിത്രം.

Also Read
ഇന്ന് ഹൃത്വിക് ആണെങ്കിൽ നാളെ മറ്റാരെങ്കിലും ആയിരിക്കും, ഹൃതിക് റോഷനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് കരീന കപൂർ

Advertisement