ദൈവം ഇന്ന് എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ് ; സന്തോഷം അറിയിച്ച് സംവിധായകൻ പ്രിയദർശൻ

4474

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ ഇപ്പോൾ മലയാളികളുടെ പ്രിയങ്കരിയാണ്. അമ്മയെ പോലെ അഭിനയ രംഗത്ത് എത്തിയ നടിക്ക് കൈ നിറയെ അവസരങ്ങളാണിപ്പോൾ.

മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കല്യാണി തിളങ്ങുകയാണ്. ഹലോ എന്ന തെലുങ്ക് ചിത്രത്തില്ലൂടെയായിരുന്നു തുടക്കം. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രമാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Advertisement

Also read

ഈ പ്രായത്തിൽ അല്ലെങ്കിൽ 60 വയസിൽ ഗ്ലാമർ കാണിച്ചാൽ ആരെങ്കിലും കാണുമോ? സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടി ഇനിയയുടെ ഹോട്ട് ഫോട്ടോഷൂട്ട്

ഇപ്പോളിതാ മോഹൻലാലിനൊപ്പമുള്ള കല്യാണിയുടെ സെൽഫി പങ്കുവച്ച് മനോഹരമായ കുറിപ്പുമായി സംവിധായകൻ പ്രിയദർശൻ എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാകുന്ന ബ്രോ ഡാഡിയിൽ കല്യാണിയും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കുറിപ്പിൽ പ്രിയദർശൻ.

ദൈവം ഇന്ന് എനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിമിഷങ്ങളിൽ ഒന്നാണ്, എന്റെ മകൾ കല്യാണി എന്റെ വരമായ കൂട്ടുകാരൻ മോഹൻലാലിനൊപ്പം അഭിനയിച്ചു. പൃഥ്വിരാജിനും ആന്റണിക്കും നന്ദി. എന്നാണ് പ്രിയദർശന്റെ കുറിപ്പ്. പൃഥ്വിരാജ് സംവിധാനം നിർവ്വഹിച്ച് ആന്റണി പെരുമ്പാവൂർ ആണ് ബ്രോ ഡാഡി നിർമ്മിക്കുന്നത്.

Also read

വേർപിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും ; ഭർത്താവ് എന്ന നിലയിൽ മുകേഷ് പൂർണ പരാജയമാണെന്ന് തുറന്ന് പറഞ്ഞ് മേതിൽ ദേവിക

മോഹൻലാലും പ്രിയദർശനും സത്യത്തിൽ മലയാള സിനിമക്ക് കിട്ടിയ രണ്ടു വരങ്ങൾ കൂടിയാണ്. സിനിമക്കത്തും പുറത്തുമുള്ള ഇവരുടെ സൗഹൃദത്തെ പറ്റി അറിയാത്തവരായി ആരുമില്ലെന്ന് തന്നെ പറയാം.മോഹലാലും പ്രിയദർശനും തമ്മിൽ ഉള്ളതു പോലെയുള്ള വളരെ നല്ല ബന്ധമാണ് ഇരിവരുടേയും മക്കളായ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിൽ. അതുകൊണ്ട് തന്നെ ഇവരുടെ ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് ഇരുവരും പ്രണയത്തിൽ ആണെന്ന വാർത്തകൾ വരെ നിരവധി തവണ പ്രചരിച്ചിരുന്നു.

 

Advertisement