ഗംഭീര സർപ്രൈസായിരുന്നു, അത്രയും പ്രതീക്ഷിച്ചിരുന്നില്ല, അത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി, തന്റെ പിറന്നാളിന് ഡെയിൻ നൽകിയ സർപ്രൈസിനെ കുറിച്ച് മീനാക്ഷി

228

മലയാളത്തിന്റ മിനി സ്‌ക്രീനിൽ അവതാരകയായി തിളങ്ങി ഇപ്പോൾ ബിഗ്‌സ്‌ക്രീനിലും തിളങ്ങിനിൽക്കുന്ന താരമാണ് മീനാക്ഷ് രവീന്ദ്രൻ. ഫഹദ് ഫാസിൽ നായകനായ മാലിക് എന്ന സിനിമയിൽ ഫഹദിന്റെ മകളായി എത്തിയതോടെ താരത്തിന് ബിഗ്‌സ്‌ക്രീനിലും ആരാധകർ ഏറെയായിരിക്കുകയാണ് ഇപ്പോൾ.

മാലിക്കിൽഫഹദിന്റേയും നിമിഷയുടേയും മകൾ റംലത്ത് എന്ന് കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ ഒരു കഥാപാത്രമായിരുന്നു ഇത്. റിലീസ് ചെയ്യുന്ന മീനാക്ഷിയുടെ രണ്ടാമത്തെ ചിത്രമാണിത്.

Advertisement

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ എന്ന ഷോയിലൂടെയാണ് മീനാക്ഷി മിനിസ്‌ക്രീനിൽ എത്തുന്നത്. ഈ പിരപാടിൽ മികച്ച പ്രകടനമായിരുന്നു മീനാക്ഷി കാഴ്ച വെച്ചത്. ഈ ഷോയിലെ മീനാക്ഷിയുടെ സ്‌കിറ്റുകൾ സോഷ്യൽ മീഡിയയിൽ ഇന്നും വൈറലാണ്. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം 3.0 എന്ന പരിപാടിയുടെ അവതാരകയാണ് മീനാക്ഷി.

നായിക നായകനിൽ അവതാരകനായി തിളങ്ങിയ ഡെയിൻ ഡെവിസാണ് ഉടൻ പണം 3.0 യിലും സഹ അവതാരകൻ. പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് ഇരുവരും ഇപ്പോൾ. അതേ സമയം ദിവസങ്ങൾക്ക് മുൻപായിരുന്നു മീനാക്ഷിയുടെ 25ാം പിറന്നാൾ. ഗംഭീര സർപ്രൈസായിരുന്നു മീനാക്ഷിയ്ക്ക് ഡെയിനും കുക്കുവും ചേർന്ന് നൽകിയത്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്.

Also Read
ഐശ്വര്യ രണ്ടാമതും ഗർഭിണിയാണോ എന്ന് ആരാധകർ ; വൈറലായി പുതിയ ചിത്രങ്ങൾ

കുക്കുവും ഉടൻ പണം 3.0 ൽ മീനാക്ഷിക്കും ഡെയിനുമൊപ്പം എത്താറുണ്ട്. ഇപ്പോഴിതാ ഡെയിൻ നൽകിയ ഗംഭീരം സർപ്രൈസിനെ കുറിച്ച് മനസ് തുറക്കുകയാണ് മീനാക്ഷി. വനിത ഓൺലൈൻ അവതരിപ്പിക്കുന്ന അയാം ദി ആൻസർ ചാറ്റ് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പിറന്നാൾ സർപ്രൈസിനെ കുറിച്ച് മീനാക്ഷി പറയുന്നത്.

കൂടാതെ ഡെയിനുള്ള സമ്മാനം സീക്രട്ട് ആണെന്നും പറയുന്നുണ്ട്. പിറന്നാൾ സർപ്രൈസിനെ കുറിച്ച് മീനാക്ഷി പറയുന്നത് ഇങ്ങനെ. ആദ്യം തന്നെ ഡെയിൻ തന്നോട് പിറന്നാൾ സമ്മാനമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. അത് ഞാൻ വിശ്വസിക്കുകയും ചെയ്തിരുന്നു. ഉടൻ പണത്തിന്റെ ഷൂട്ട് കഴിഞ്ഞതിന് ശേഷമായിരുന്നു പിറന്നാൾ സർപ്രൈസ് ഇവർ ഒരുക്കിയത്. തന്റെ രണ്ട് സുഹൃത്തുക്കളും അവിടെ എത്തിയിരുന്നു. സാധാരണ തന്റെ ഏട്ടനാണ് പിറന്നാളിന് ആദ്യം വിളിച്ച് വിഷ് ചെയ്യുന്നത്. ചേട്ടൻ കൃത്യം 12 മണിക്ക് തന്നെ വിളിച്ചിരുന്നു.

ആ സമയത്ത് കുക്കു അവിടെ എത്തി. തനിക്ക് അത് വലിയ സർപ്രൈസ് ആയിരുന്നു. ഡെയിന്റെ റൂമിന്റെ അടുത്ത റൂമിൽ ഇവർ എല്ലാം സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു. തനിക്ക് ഒരു പിറന്നാൾ സർപ്രൈസ് തരുമെന്ന് വിചാരിച്ചില്ല. കേക്ക് മുറിക്കാമെന്ന് പറഞ്ഞ് ഡെയിനാണ് തന്നെ ആ റൂമിലേയ്ക്ക് കൊണ്ട് പോയത്. ശരിക്കും ഞെട്ടിപ്പോയി, ബലൂണും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു.

Also Read
ഞാനും പ്രണയത്തിലും സൗഹൃദത്തിലും അത്തരം ജീവിത അവസ്ഥയിലൂടെ ഒക്കെ പല തവണ കടന്ന് പോയിട്ടുണ്ട് ; അവരുടെ വീഡിയോ കണ്ടപ്പോൾ എനിയ്ക്ക് വിഷമം തോന്നിയെന്ന് ശ്രീജ നായർ

കേക്കിൽ ഞങ്ങളുടെ മൂന്ന് പേരുടേയും ചിത്രങ്ങളും ക്ലാപ്പ് ബോർഡുമൊക്കെ ഉണ്ടായിരുന്നു. ഷൂട്ടിന് വന്നതിന് ശേഷമായിരുന്നു ഇവർ ഇതൊക്കെ സെറ്റ് ചെയ്തത്. ഇതുകൊണ്ടും സർപ്രൈസ് കഴിഞ്ഞില്ല. ഇവർ എന്നെ റൂമിലേയ്ക്ക് കൊണ്ട് പോയി. മുറി തുറന്ന് നോക്കിയപ്പോൾ എന്റെ ബെഡ് നിറയെ സമ്മാനങ്ങളായിരുന്നു. ഇത് കണ്ടിട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഞാൻ ഭയങ്കര സർപ്രൈസായി.

ഇത്രയും സമ്മാനങ്ങൾ ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശരിക്കും ഞെട്ടിയെന്നാണ് മീനാക്ഷി പറയുന്നത്. വിവാഹത്തെ കുറിച്ചും മീനാക്ഷി പറഞ്ഞിരുന്നു. സ്വന്തം കാലിൽ നിന്നതിന് ശേഷം മാത്രമേ വിവാഹമുള്ളൂ. സെറ്റിലാവുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും മീനാക്ഷി പറയുന്നു.

Advertisement